scorecardresearch

Jammu Kashmir Terror Attack: ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; പഹൽഗാം ഭീകരാക്രമണം ചർച്ചയാകും

Pahalgam terror attack: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഏറെ നിർണായകമാണ്

Pahalgam terror attack: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഏറെ നിർണായകമാണ്

author-image
WebDesk
New Update
iraneam

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

Jammu Kashmir Pahalgam Terrorist Attack:  ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് വഷളായ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം പുനസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തുന്നു. വരുന്ന ആഴ്ച അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. അബ്ബാസ് അരാഗ്ചിയുടെ ഇന്ത്യ സന്ദർശനത്തെപ്പറ്റി ഇതുവരെ ഔദ്യോഗീക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 

Advertisment

മേയ് എട്ട്‌ന് അരാഗ്ചി ഇന്ത്യയിൽ എത്തുമെന്നാണ് ഇറാൻ എംബസിയിൽ നിന്ന് ലഭ്യമാകുന്ന വിവരം. പഹൽഗാം ഭീകരാക്രമണം സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ഇറാൻ എംബസി വൃത്തങ്ങൾ പറഞ്ഞു. ഇതിനുപുറമേ, മറ്റ് ഉഭയകക്ഷി വിഷയങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഇറാൻ വിദേശകാര്യ മന്ത്രി ചർച്ചചെയ്യുമെന്നാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന.

നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ  മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഇറാന്റെ സഹോദര രാജ്യങ്ങളാണെന്നും ഇരുവർക്കും ഇടയിലെ സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്നും അബ്ബാസ് അരാഗ്ചി എക്‌സിലൂടെ പറഞ്ഞിരുന്നു. കൂടാതെ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. അതിനാൽ, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഏറെ നിർണായകമാണ്.

അതേസമയം, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്ക. പ്രതിരോധ മന്ത്രി രാജ്നാഥ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി നടത്തിയ ആശയവിനിമയത്തിലാണ് അമേരിക്ക തങ്ങളുടെ നിലപാട് വീണ്ടും ആവർത്തിച്ചത്.പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ രാജ്‌നാഥ് സിങ് എക്‌സിൽ പങ്കുവെച്ചു.

Advertisment

പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികളായ സാധാരണക്കാരുടെ ദാരുണമായ നഷ്ടത്തിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തിയെന്ന് രാജ്‌നാഥ് സിങ് എക്‌സിൽ കുറിച്ചു. ഇന്ത്യയുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായും സെക്രട്ടറി ഹെഗ്സെത്ത് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു.

നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുവാൻ പാക്കിസ്ഥാൻ തയ്യാറാവണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള ആശയവിനിമയത്തിൽ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: