scorecardresearch

ഐപിഎൽ വാതുവയ്പ്പ്; ഭർത്താവ് നഷ്ടപ്പെടുത്തിയത് 1.5 കോടി; മനംനൊന്ത് യുവതി ജീവനൊടുക്കി

സംഭവത്തിൽ മൂന്ന് പണമിടപാടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകനെ വാതുവെപ്പിൽ പങ്കെടുക്കാൻ ചിലർ നിർബന്ധിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പിതാവിന്റെ ആരോപണം

സംഭവത്തിൽ മൂന്ന് പണമിടപാടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകനെ വാതുവെപ്പിൽ പങ്കെടുക്കാൻ ചിലർ നിർബന്ധിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പിതാവിന്റെ ആരോപണം

author-image
WebDesk
New Update
Ranjitha V | IPL betting | Suicide

ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്ന സമയത്താണ് രഞ്ജിത ദർശനെ വിവാഹം കഴിക്കുന്നത്

കർണാടക: ഐപിഎൽ വാതുവയ്പ്പിൽ ഭർത്താവ് വരുത്തിയ കോടികളുടെ കടബാധ്യതയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിന് നാല് ദിവസം മുൻമ്പ് കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. ജലസേചന വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ ദർശൻ ബാലുവിന്റെ ഭാര്യ രഞ്ജിതയാണ് (24) ജീവനൊടുക്കിയത്. മാർച്ച് 18ന് വൈകിട്ട് 6.30-ഓടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

2021 മുതൽ ദർശൻ ബാലു ഐപിഎൽ വാതുവെപ്പിന് അടിമയായിരുന്നു, ഇതിൽ വൻതുക നഷ്ടമായി എന്ന്, പൊലീസിന് നൽകിയ പരാതിയിൽ രഞ്ജിതയുടെ പിതാവ് വെങ്കിടേഷ് എം ആരോപിച്ചു. വലിയ രീതിയിലുള്ള നഷ്ടം സംഭവിച്ചിട്ടും വാതുവെപ്പ് തുടരാൻ ദർശൻ ബാലു പലരിൽ നിന്നും അമിത പലിശയ്ക്ക് വായ്പ എടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾ ബ്ലാങ്ക് ചെക്കുകൾ നൽകി 85 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുള്ളതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ ആകെ നഷ്ടപ്പെടുത്തിയത് ഒന്നര കോടിയോളം രൂപയാണെന്നും, ദർശൻ ഇതുവരെ മൊഴി നൽകാത്തതിനാൽ കണക്കുകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

വാതുവയ്പ്പിൽ പങ്കെടുക്കാൻ നിർബന്ധിതനായി

വൻലാഭം വാഗ്‌ദാനം ചെയ്‌ത് പലരും ദർശനെ കബളിപ്പിച്ച് വാതുവെപ്പിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി വെങ്കിടേഷ് പരാതിയിൽ പറയുന്നു. എന്നാൽ ദർശൻ ചൂതാട്ടത്തിന് അടിമയായിരുന്നു എന്നാണ് പൊലീസിന്റെ നിലപാട്. 'ദർശന്റെ ഭാര്യക്കും ഇത് അറിയാമായിരുന്നു. പണം നഷ്‌ടപ്പെടുകയും മീറ്റർ പലിശയ്ക്ക് അമിതമായ കടം വാങ്ങുകയും ചെയ്‌തിരുന്നു. കടം തിരിച്ചടയ്ക്കാനായി കൂടുതൽ വായ്പയെടുക്കാൻ തുടങ്ങി. ഒടുവിൽ 80 ലക്ഷം രൂപ വായ്പയെടുത്തു. വായ്പയെടുത്ത ഒരാൾ 4.5 ലക്ഷം രൂപയുടെ ചെക്ക് അടുത്തിടെ ബാങ്കിൽ നൽകി,' പൊലീസ് പറഞ്ഞു.

Advertisment

ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്ന സമയത്താണ് രഞ്ജിത ദർശനെ വിവാഹം കഴിക്കുന്നത്. രഞ്ജിതയുടെയും ദർശൻ​ ബാലുവിൻ്റെയും കുടുംബങ്ങൾ വായ്പ നൽകിയവരുമായി ചർച്ച നടത്തുകയും പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതിരുന്നു എന്ന് പൊലീസ് പറഞ്ഞു.

എന്നാൽ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്ഥിതിഗതികൾ അറിയുകയും രഞ്ജിത വിഷാദാവസ്ഥയിലാവുകയും ചെയ്തു. പണമിടപാടുകാരിൽ ചിലർ വീട്ടുകാരെ ചീത്തവിളിക്കാനും തുടങ്ങിയിരുന്നു. ഇതാണ് രഞ്ജിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പണമിടപാടുകാരും വാതുവെപ്പുകാരുമടക്കം 13 പേരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് വെങ്കിടേഷ് പരാതി നൽകിയത്. ഇതിൽ പണം നൽകിയ ശിവു, ഗിരീഷ്, വെങ്കിടേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാതുവെപ്പുകാരനെന്ന് സംശയിക്കുന്ന മഹന്തേഷിനെ പിടികൂടാനുള്ള​ ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കു

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ:Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

IPL 2024 Suicide Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: