scorecardresearch
Latest News

ഐപിഎൽ ലേലം 2017: ബെൻ സ്റ്റോക്സും ടൈമൽ മിൽസും ലേലത്തിലെ താരങ്ങൾ

മലയാളി താരം ബേസിൽ തന്പിയ്ക്ക് തുണയായത് ഗുജറാത്ത് ലയൺസ്. 84 ലക്ഷം രൂപയ്‌ക്ക് താരത്തെ ആദ്യ റൗണ്ടിൽ തന്നെ സ്വന്തമാക്കി.

ഐപിഎൽ ലേലം 2017: ബെൻ സ്റ്റോക്സും ടൈമൽ മിൽസും ലേലത്തിലെ താരങ്ങൾ

ബെംഗളൂരു: ഐപിഎൽ പത്താം സീസണിനായുള്ള താരലേലം ബെംഗളൂരുവിൽ തുടങ്ങി. അന്താരാഷ്ട്ര താരങ്ങളും ദേശീയ താരങ്ങളും അടക്കം 350 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 77 താരങ്ങളെയായിരിക്കും ടീമുകൾ ലേലത്തിൽ സ്വന്തമാക്കുക. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ബെൻസ്റ്റോക്ക്സും, ക്രിസ് വോക്ക്സും ഇശാന്ത് ശർമ്മയുമാണ് ലേലത്തിലെ ഗ്ലാമർ താരങ്ങൾ. എട്ടു ടീമുകൾക്കുമായി 148 കോടി രൂപയാണ് ചെലവഴിക്കാനാകുക. ഐപിഎൽ പത്താം സീസണിന് മുന്നോടിയായുള്ള താരലേലത്തിലെ ഇത്തവണത്തെ ഗ്ലാമർ താരങ്ങൾ ഇംഗ്ലണ്ടുകാരാണ്. ഇംഗ്ലീഷ് നായകൻ ഇയോൻ മോർഗൻ ഉൾപ്പടെ നിരവധി പ്രമുഖതാരങ്ങൾ ലേലപ്പട്ടികയിൽ​ ഉണ്ട്.

ഐപിഎൽ താരലേലം 2017-Live Updates

3: 30 pm : ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം 2017 ന് പരിസമാപ്തി. ആകെ വിറ്റുപോയത് 66 താരങ്ങൾ. മൂല്യമേറിയത് ഇംഗ്ലീഷ് താരങ്ങൾക്ക്. മുപ്പത് ലക്ഷം മാത്രം പോക്കറ്റിൽ അവശേഷിപ്പിച്ച് റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ്. പൂനെ ചിലവഴിച്ചത് 18.8 കോടി. ബെൻ സ്റ്റോക്കിന് വേണ്ടി മാത്രം 14.5 കോടി.

3: 28 pm : ലോക്കി ഫെർഗൂസൻ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിൽ 50 ലക്ഷം രൂപയ്ക്ക് കളിക്കും.

3: 26 pm : സയൻ ഘോഷിനെ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് വാങ്ങിയത് പത്തു ലക്ഷം രൂപയ്‌ക്ക്.

3: 25 pm : മനോജ് തിവാരിയ്‌ക്ക് അവസാന നിമിഷം ഭാഗ്യം തുണച്ചു. ഇത്തവണ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനൊപ്പം കളിക്കും. പ്രതിഫലം അന്പത് ലക്ഷം.

3: 24 pm : ഡാരൻ ബ്രാവോയെ 50 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

3.23 pm : അക്ഷ് ദീപ് നാഥ് ഗുജറാത്ത് ലയൺസിന്റെ പാളയത്തിൽ. ലേലത്തുക പത്ത് ലക്ഷം.

2.58 pm : ലേലം പതിനഞ്ച് മിനിറ്റ് നേരം ഇടവേളയ്ക്ക് പിരിഞ്ഞു.

2.56 pm : രാഹുൽ ത്രിപതി റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിൽ. പ്രതം സിംഗിനെ ഗുജറാത്ത് ലയൺസും നേടി.

2.55 pm : സഞ്ജയ് യാദവും ഇശാന്ത് ജാഗ്ഗിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ. ഇരുവർക്കും പ്രതിഫലം പത്ത് ലക്ഷം.

2.54 pm : ശുഭം അഗർവാൾ, ഷെല്ലി ഷൗര്യ, ചിരാഗ് സൂര്യ എന്നിവരെ ഒപ്പം കൂട്ടി ഗുജറാത്ത് ലയൺസ്.

2.52 pm : പൂനെയുടെ പക്കൽ അവശേഷിക്കുന്നത് 1.4 കോടി മാത്രം.

2.45 pm : മിലിന്ദ് ടാൻഡൺ പൂനെയിലും കെ കുൽവന്ദ് മുംബൈയിലും ചേരും. ഇരുവർക്കും ലഭിക്കുക പത്ത് ലക്ഷം രൂപ.

2.43 pm : റിങ്കു സിംഗിനായി കിംഗ്‌സ് ഇലവൻ പഞ്ചാബ്. എതിർക്കാൻ മറ്റാരുമില്ല. അടിസ്ഥാന വിലയായ പത്തു ലക്ഷത്തിന് താരം പഞ്ചാബിനൊപ്പം. ഇതേ വിലയ്ക്ക് ശശാങ്ക് സിംഗിനെ ഡൽഹിയും വാങ്ങി.

2.41 pm : മുനാഫ് പട്ടേലിന് രണ്ടാം വട്ടം ഗുജറാത്ത് ലയൺസിന്റെ പിന്തുണ. 30 ലക്ഷത്തിന് താരത്തെ ലയൺസ് സ്വന്തമാക്കി.

2.39 pm : റോവ്മാൻ പവൽ കൊൽക്കത്തയ്ക്കൊപ്പം. ഡാരൻ സമിയെ നേടിയത് കിംഗ്സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പ്രതിഫലം 30 ലക്ഷം.

2.38 pm : ഡാൻ ക്രിസ്റ്റ്യനെ ഒരു കോടി രൂപയ്‌ക്ക് റൈസിംഗ് പൂനെ സൂപ്പർജയന്റ്സ് സ്വന്തം പാളയത്തിലെത്തിച്ചു.

2.35 pm : അസേല ഗുണരത്ന മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം പത്താം സീസൺ ഐ.പി.എല്ലിൽ കളിക്കും

2.33 pm: രാഹുൽ കഹാർ, സൗരഭ് കുമാർ എന്നിവർ റൈസിംഗ് പൂനെ സൂപ്പർജയന്റ്സ് കൂടാരത്തിൽ. ഇരുവർക്കും പത്ത് ലക്ഷം പ്രതിഫലം.

2.31 pm: സൺറൈസേഴ്സ് ഹൈദരാബാദ് മുഹമ്മദ് സിറാജിനായി മുടക്കിയത് 2.6 കോടി.

2.26 pm : ഡൽഹിയുടെ പക്കൽ 9.15 കോടി മാത്രം. മറ്റ് ടീമുകളുടെ പക്കൽ അവശേഷിക്കുന്ന തുക. കിംഗ്‌സ് ഇലവന് 11.30 കോടി. ഗുജറാത്ത് 11.30 കോടി, കൊൽക്കത്ത 6.5 കോടി, മുംബൈ 3.75 കോടി, പൂനെ 2.70 കോടി, ബെംഗലൂരു 2.42 കോടി, സൺറൈസേഴ്‌സ് ഹൈദരാബാദ് 14.85 കോടി

2.19 pm : ഡൽഹി ഡയർ ഡെവിൾസ് നവ്ദീപ് സൈനിയെ പത്ത് ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കി.

2.17 pm : മലയാളി താരം വിഷ്ണു വിനോദിനായി ലേലം. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായ ഇദ്ദേഹത്തിന് രണ്ടാമത്തെ ലേലത്തിലും ഭാഗ്യം തുണച്ചില്ല.

2.16 pm : റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനൊപ്പം പ്രവീണ ദുബി.

2.14 pm : ഇമ്രാൻ താഹിറിനായി 50 ലക്ഷത്തിൽ ലേലം ആരംഭിച്ചു. ടീമുകൾ മുന്നോട്ട് വരാത്തതിനാൽ ഇദ്ദേഹം പട്ടികയിൽ പുറത്ത്. ഉന്മുക്ത് ചന്ദിന് 30 ലക്ഷം രൂപ നൽകാനും ഫ്രാഞ്ചൈസികൾ തയ്യാറായില്ല. പ്രവീൺ ദുബി യ്‌ക്കായി പത്ത് ലക്ഷത്തിൽ ലേലം ആരംഭിച്ചു.

2.12 pm : ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മയുടെ അടിസ്ഥാന വില രണ്ട് കോടി. ഇത്രയും മുടക്കി ആരും താരത്തെ വാങ്ങാൻ തയ്യാറായില്ല. പ്രഗ്യാൻ ഓജയ്‌ക്കായി ലേലം തുടങ്ങി. ആരും മുപ്പത് ലക്ഷം രൂപ താരത്തിനായി മുടക്കാൻ തയ്യാറായില്ല. ഇരുവരും ലേലത്തിൽ നിന്ന് പുറത്ത്.

2.10 pm : ഓസീസ് താരം നൈറ്റ് കോൾട്ടർ നൈലിനായി ലേലം സജീവമായി. ഒരു കോടിയിൽ തുടങ്ങിയ ലേലം മൂന്നര കോടിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാനിപ്പിച്ചു.

2.08 pm : ജോണി ബെയ്ർസ്റ്റോ യെ ഒന്നര കോടി മൂല്യം ഫ്രാഞ്ചൈസികൾക്ക് കൂടുതലായി തോന്നി. ഇതേ വലയിൽ കെയ്ൽ അബോട്ടിനെയും വാങ്ങാൻ ടീമുകൾ തയ്യാറായില്ല.

2.07 pm : ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന് അന്പത് ലക്ഷം വിലയിട്ടിട്ടും ആരും ഏറ്റെടുത്തില്ല. താരം ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ വെറും കാഴ്ചക്കാരൻ മാത്രം.

2.06 pm : സീൻ അബോട്ട് മുപ്പത് ലക്ഷം വിലയിട്ടെങ്കിലും ആരും ഏറ്റെടുത്തില്ല. മുൻ മുംബൈ ഇന്ത്യൻസ് താരം ക്രിസ് ജോർദാനെ 50 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദ് ഏറ്റെടുത്തു.

2.05 pm : സൗരഭ് തിവാരിയെ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് നേടി.

2.04 pm : ഇംഗ്ലണ്ട് താരം ജെയ്‌സൺ റോയിയെ ഗുജറാത്ത് ലയൺസ് ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി.

2.02 pm : കിവീസ് ബാറ്റ്സ്‌മാൻ മാർട്ടിൻ ഗുപ്ടിലിനെ കിംഗ്സ് ഇലവൻ പഞ്ചാബ് 50 ലക്ഷത്തിന് സ്വന്തമാക്കി.

2.00 pm : ഐ.പി.എൽ താരങ്ങൾക്കായുള്ള ലേലം വീണ്ടും ആരംഭിച്ചു.

12.39 pm: ആരും ഏറ്റെടുക്കാത്ത താരങ്ങൾക്കായി ലേലം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക്. ഉച്ചഭക്ഷണത്തിനുള്ള ഇടവേള.

12.38 pm: രാഹുൽ ശർമയുടെ അടിസ്ഥാന വില 30 ലക്ഷം. ആരും ഏറ്റെടുത്തില്ല.

12.37 pm: ഓസീസ് താരം നേതൺ ലയണിനായി ലേലം. അടിസ്ഥാന വില 1.5 കോടി. ആരും ലേലം വിളിക്കാൻ തയ്യാറായില്ല.

12.36 pm: ഓസീസ് താരങ്ങൾ ഫവാദ് അഹമ്മദ്, മൈക്കൽ ബിയർ എന്നിവരെ ആരും വാങ്ങിയില്ല.

12.33 pm: പേസർ മൻപ്രീത് ഗോണിക്കായി ലേലം. 30 ലക്ഷം അടിസ്ഥാന വില. ലേലം 60 ലക്ഷത്തിലെത്തി. ഗുജറാത്ത് ലയൺസ് താരത്തെ സ്വന്തമാക്കി.

12.30 pm: ഇന്ത്യൻ പേസർ വരുൺ ആരോണിനായി ലേലം. ദീർഘകാലമായി പരിക്കിന്റെ പിടിയിലമർന്ന താരം. പതിഞ്ഞ താളത്തിൽ തുടങ്ങിയ ലേലം പിന്നീട് മുറുകി. ഗുജറാത്തും കിംഗ്സ് ഇലവനും തമ്മിലുള്ള ലേലം. 2.8 കോടിയിൽ കിംഗ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കുന്നു.

12.29 pm: ജയദേവ് ഉനദ്‌കട്ടിനെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് റൈസിംഗ് പൂനെ സൂപ്പർജയന്റ്സ് സ്വന്തമാക്കി.

12.28 pm: ഇന്ത്യൻ താരം പങ്കജ് സിംഗിന് അടിസ്ഥാന വില 30 ലക്ഷം. ആരും ലേലം വിളിക്കാനില്ല.

12.26 pm: കീവീസ് താരം മാറ്റ് ഹെൻറിയുടെ അടിസ്ഥാന വില 50 ലക്ഷം. കിംഗ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കി.

12.25 pm: പേസർമാർക്കുള്ള ലേലം. ആർ.പി.സിംഗിന് മുപ്പത് ലക്ഷം അടിസ്ഥാന വില. ഏറ്റെടുക്കാൻ ആളില്ല.

12.23 pm: ഓസീസ് താരം ബ്രാഡ് ഹഡ്ഡിൻ, ഇംഗ്ലീഷ് താരം ഗ്ലെൻ ഫിലിപ്‌സ് എന്നിവരെ ആരും വാങ്ങിയില്ല.

12.20 pm: ബംഗ്ലാ താരം അനാമുൽ ഹഖ് ബിജോയ്, ശ്രീലങ്കൻ താരം കുശാൽ പെരേര എന്നിവരെ ആറും ഏറ്റെടുത്തില്ല.

12.20 pm: ശ്രീലങ്കൻ താരം തിസേര പെരേരയെ ആരും വാങ്ങിയില്ല.

12.19 pm: ഇന്ത്യൻ താരം ഋഷി ധവാനായി ലേലം വിളി. 55 ലക്ഷത്തിന് കൊൽക്കത്ത താരത്തെ സ്വന്തമാക്കി.

12.14 pm: കരൺ ശർമ്മയെ 3.2 കോടിയ്ക്ക് മുംബൈ സ്വന്തമാക്കി.

12.13 pm: ഇന്ത്യൻ താരം കരൺ ശർമ്മയ്ക്കായി ലേലം ഉയരുന്നു. മുംബൈയും ഗുജറാത്തും തമ്മിൽ ലേലം. തുക 1.8 കോടിയിൽ

12.12 pm: വിന്റീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറെയും ആരും വാങ്ങിയില്ല.

12.10 pm: രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സിനായുള്ള ലേലം. 4.20 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കി.

12.07 pm: ഓസീസ് താരം നിക്ക് മാഡിൻസൺ, വിന്റീസ് കളിക്കാരായ എവിൻ ലൂയിസ്, ഡാരൻ ബ്രാവോ, മർലോൺ സാമുവൽസ് എന്നിവരെ ആരും വാങ്ങിയില്ല.

12.04 pm: ഓസീസ് ബാറ്റ്സ്‌മാൻ മൈക്കൽ ക്ലിംഗറെയും ആർക്കും വേണ്ട.

12.03 pm: തമിഴ്‌നാട് താരം അഭിനവ് മുകുന്ദിനെയും ആരും വാങ്ങിയില്ല.

12.02 pm: ചേതേശ്വർ പൂജാരയ്ക്കായി ലേലം. അന്പത് ലക്ഷം അടിസ്ഥാന വില. ആരും വാങ്ങിയില്ല.

12.01 pm: മനോജ് തിവാരിക്കായുള്ള ലേലം. അന്പത് ലക്ഷം അടിസ്ഥാന വില. ആരും ലേലം വിളിച്ചില്ല.

12.00 pm: സ്പിന്നർ പ്രവീണ താംബെയെ സൺറൈസേഴ്‌സ് ഹൈദരാബാദ് അടിസ്ഥാന വിലയായ പത്ത് ലക്ഷത്തിന് സ്വന്തമാക്കി.

12.00 pm: മുംബൈ ഇന്ത്യൻസ് താരമായിരുന്ന അക്ഷയ് വഖാറെയ്ക്ക് പത്ത് ലക്ഷം അടിസ്ഥാന വില. ആരും വാങ്ങിയില്ല.

11.58 am: ഓസ്‌ട്രേലിയൻ സ്പിന്നർ മിച്ചൽ സ്വെപ്സണെ ആരും വാങ്ങിയില്ല.

11.57 am: മുംബൈ 3.8 കോടി ലേലം വിളിച്ചു. നാല് കോടിയായി ഉയർത്തി ഹൈദരാബാദ് റഷീദ് ഖാനെ സ്വന്തമാക്കി.

11.56 am: അഫ്ഗാൻ സ്പിന്നർ റഷീദ് ഖാന് വേണ്ടി ലേലം. അന്പത് ലക്ഷം അടിസ്ഥാന വില. ലേലം മുറുകുന്നു. മുംബൈയും ഹൈദരാബാദും തമ്മിൽ. ലേലം മൂന്ന് കോടിയിൽ

11.55 am: സ്പിന്നർ സരബ് ജീത്ത് ലഡ്ഡയെ ആരും എടുത്തില്ല.

11.54 am: സ്പിന്നർ ടി.എസ്.ബറോക. പത്ത് ലക്ഷം അഠിസ്ഥാന വിലയ്ക്ക് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി.

11.53 am: മായങ്ക് ദാഗറിനായി ലേലം. പത്ത് ലക്ഷം അടിസ്ഥാന വില. ആരും വാങ്ങിയില്ല.

11.51 am: അടിസ്ഥാന വില പത്ത് ലക്ഷമുള്ള എം.അശ്വിന് വേണ്ടി ലേലം ഡൽഹി ഒരു കോടിയിലെത്തിച്ചു. താരത്തെ ഡൽഹി സ്വന്തമാക്കി.

11.49 am: മലയാളി താരം ബേസിൽ തന്പിയെ 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി.

11.48 am: മലയാളി താരം ബേസിൽ തന്പിയ്ക്കായി ലേലം. അടിസ്ഥാന വില പത്ത് ലക്ഷത്തിൽ നിന്ന് അന്പത് ലക്ഷത്തിലെത്തി.

11.45 am: വലംകൈയ്യൻ പേസർ നാതു സിംഗിനായുള്ള ലേലം. 30 ലക്ഷം അടിസ്ഥാന വില. റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരുവും ഗുജറാത്ത് ലയൺസും ലേലം വിളിച്ചു. അന്പത് ലക്ഷത്തിന് ഗുജറാത്ത് താരത്തെ സ്വന്തമാക്കി.

11.43 am: കൊൽക്കത്ത പിന്മാറി, സൺറൈസേഴ്‌സ് ഹൈദരാബാദും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിൽ ലേലം മുറുകുന്നു. ടി.നടരാാജനെ മൂന്ന് കോടിക്ക് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.

11.41 am: ഇടംകൈയ്യൻ പേസർ ടി.നടരാജനായി ലേലം തുടങ്ങി. കിംഗ്സ് ഇലവൻ പഞ്ചാബും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലേലം വിളിക്കുന്നു. പത്ത് ലക്ഷം അടിസ്ഥാന വില ഉയർന്ന് ഒന്നര കോടിയിലെത്തി.

11.40 am: 2 കോടി രൂപയ്ക്ക് അങ്കിത് ചൗധരിയെ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു സ്വന്തമാക്കി.

11.38 am: അങ്കിത് ചൗധരിക്കായി ലേലം മുറുകുന്നു. പത്ത് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് ഇപ്പോൾ 1.3 കോടിയായി ലേലം.

11.30 am: വിക്കറ്റ് കീപ്പർ ആദിത്യ താരെയെ 25 ലക്ഷം രൂപയ്ക്ക് ഡെൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി

11.24 am: മലയാളിയായ വിഷ്ണു വിനോദിനെ ഏറ്റെടുക്കാൻ ആരും എത്തിയില്ല

11.18 am: യുവതാരം ഗൗതമിനെ മുംബൈ ഇന്ത്യൻസ് 2 കോടി രൂപയ്ക്ക് സ്വന്തമാക്കി

11.06 am: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് അഭിമാന നിമിഷം

11.05 am: ചരിത്രമെഴുതി മുഹമ്മദ് നബി. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയെ 30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കി

11.05 am: യുവതാരം തൻമയ് അഗർവാളിനെ സൺ റൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കി

11.04 am: അഫ്ഗാനിസ്ഥാൻ താരം അഷ്ഗർ സ്റ്റാനിസ്ഗായിയെ വാങ്ങാൻ ടീമുകൾ തയാറായില്ല

11.03 am: ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ നായകനായ ഉൻമുഖ് ചന്ദിനെ വാങ്ങാൻ ആരും തയാറായില്ല

11.02 am: അൻങ്കീത് ബവാനിയെ 10 ലക്ഷം രൂപയ്ക്ക് ഡെൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി

11.00 am: ലേലം പുനരാരംഭിക്കുന്നു,​ഇനി ഇന്ത്യൻ യുവതാരങ്ങൾ

10.51am: സ്പിന്നർമാരെ ആരും ലേലത്തിൽ​ എടുത്തില്ല

10.50 am: ബ്രാഡ് ഹോഡ്ജിനെയും പ്രഗ്യാൻ ഓജയെയും വാങ്ങാൻ ആളില്ല

10.48 am: സ്പിന്നർമാരുടെ ലേലം ആരംഭിച്ചു

10.47 am: ഇശാന്ത് ശർമയെ 2 കോടി രൂപയ്ക്ക് ആർക്കും വേണ്ട

10.46 am: മിച്ചൽ ജോൺസൺ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്, വില 2 കോടി രൂപ

10.45 am: ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ 4.5 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി

10.44 am: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ടൈമൽ മിൽസ്

10.42 am: അപ്രതീക്ഷിത വില… ടൈമൽ മിൽസിനെ 12 കോടി രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി

10.41 am: 11 കോടി വിലപറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

10.39 am: 9 കോടി വില പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

10.38 am: ടൈമൽ മിൽസിനായി 6 കോടി രൂപ വില പറഞ്ഞ് മുംബൈ ഇന്ത്യൻസ്

10.37 am: ഇംഗ്ളണ്ടിന്റെ ഫാസ്റ്റ് ബോളർ ടൈമൽ മിൽസിനായി വാശിയേറിയ പോരാട്ടം

10.35 am: ന്യൂസിലൻഡ് ഫാസ്റ്റ് ബോളർ ട്രന്റ് ബോൾട്ടിനെ 5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി

10.33 am: കഗീസോ റബാദയെ 5 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി

10.32 am: 5 കോടി വിലപറഞ്ഞ് ഡൽഹി ഡെയർ ഡെവിൾസ്

10.31am: കഗീസോ റബാദയ്ക്കായി ടീമുകൾ രംഗത്ത്

10.27 am: വെസ്റ്റൻഡീസ് താരം നിക്കോളാസ് പൂരെന മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി

10. 25 am: വിദേശ താരങ്ങളായ ജോണ ബെയ്സ്റ്റോവിനെയും ബെൻ ഡങ്കിനെയും ആർക്കും വേണ്ട

10.16 am: കോറി ആൻഡേഴ്സണെ സ്വാഗതം ചെയ്ത് ഡൽഹി ഡെയർ ഡെവിൾസ്

10.15 am: ഏയ്ഞ്ചലോ മാത്യൂസിനെ സ്വാഗതം ചെയ്ത് ഡൽഹി ഡെയർ ഡെവിൾസ്

10.05 am: ന്യൂസിലൻഡ് ഔൾറൗണ്ടർ കോറി ആൻഡേഴ്സണെ 1 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി

10.01 am: ബെൻ സ്റ്റോക്ക്സിനെ 14.5 കോടി രൂപയ്ക്ക് റൈസിങ്ങ് പൂണെ ജയന്റ്സ് സ്വന്തമാക്കി

9.55 am: ബെൻ സ്റ്റോക്ക്സിനെ സ്വന്തമാക്കാൻ വാശിയേറിയ മത്സരം

9.52 am: ഔൾറൗണ്ടർ ഇർഫാൻ പത്താനെ ഏറ്റെടുക്കാനും ആളില്ല

9.47 am: ഔൾറൗണ്ടർ പവൻ നേഗിയെ 1 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി

9.47 am: ഔൾറൗണ്ടർ പവൻ നേഗിയെ 55 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി

9.45 am: ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസിനെ 2 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി

9.45 am: ഇന്ത്യൻ ആഭ്യന്തര താരങ്ങളായ സൗരഭ് തിവാരിയെയും ഫായിസ് ഫസലിനേയും ഏറ്റെടുക്കാൻ ആളില്ല

9.42 am: ജേസൻ റോയിയെയും, അലക്സ് ഹെയിൽസിനേയും ഏറ്റെടുക്കാൻ​ ആളില്ല

9.37 am: ഇംഗ്ലീഷ് നായകൻ ഇയോൻ മോർഗൻ 2 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ​ പഞ്ചാബ് സ്വന്തമാക്കി

9.36 am: മാർട്ടിൻ ഗുപ്റ്റിലിനെ വാങ്ങാൻ​ ആളില്ല

9.32 am: ഐപിഎൽ താരലേലത്തിനായുള്ള ചടങ്ങുകൾ​ ആരംഭിച്ചു

9.26 am: താരലേലത്തിനായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം ഉടമകൾ​ എത്തിക്കഴിഞ്ഞു

9.15 am: വിലയേറിയ അന്താരാഷ്ട്ര താരങ്ങൾക്ക് പകരം മികച്ച ആഭ്യന്തര താരങ്ങളെ ടീമിലെത്തിക്കാൻ ടീമുകൾ പദ്ധതി തയ്യാറാക്കുന്നു

9.12 am: ഐപിഎൽ മത്സരത്തിനിടെ ഇംഗ്ളീഷ് താരങ്ങൾക്കും, ദക്ഷിണഫ്രിക്കൻ താരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കായി മടങ്ങേണ്ടി വരും

9.00 am: ഐപിഎല്ലൽ ലേലത്തിൽ ബെൻ സ്റ്റോക്ക്സും ക്രിസ് വോക്ക്സിനുമായി എല്ലാ ടീമുകളും രംഗത്ത് വരും

8.50 am: ലേലം നിയന്ത്രിക്കാൻ റിച്ചർഡ് മാഡ്ലി എത്തിക്കഴിഞ്ഞു

8.48 am: കൂട്ടലും കിഴിക്കലുകൾക്കും ശേഷം 8 ടീമുകളും ലേലത്തിനായി എത്തിക്കഴിഞ്ഞു. ടീം ഉടമകളും പരിശീലകരും അടങ്ങുന്ന സംഘമാണ് ലേലത്തിൽ പങ്കെടുക്കുന്നത്

8.48 am: കൂട്ടലും കിഴിക്കലുകൾക്കും ശേഷം 8 ടീമുകളും ലേലത്തിനായി എത്തിക്കഴിഞ്ഞു. ടീം ഉടമകളും പരിശീലകരും അടങ്ങുന്ന സംഘമാണ് ലേലത്തിൽ പങ്കെടുക്കുന്നത്

8.30 am: ഐപിഎൽ 2017 താരലേലത്തിലേക്ക് സ്വാഗതം. 350 താരങ്ങളാണ് ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നത്. തങ്ങൾക്ക് ആവശ്യമായ താരങ്ങളെ സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായി ടീമുകൾ തയാറായി കഴിഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ipl 2017 player auction live updates top bid watch video online