ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം അറസ്റ്റില്‍. സിബിഐ ആണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലെത്തിയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
#WATCH P Chidambaram taken away in a car by CBI officials. #Delhi pic.twitter.com/nhE9WiY86C
— ANI (@ANI) August 21, 2019
വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു.സിബിഐയ്ക്ക് പിന്നാലെ ഇഡിയും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.
#WATCH Congress leader #PChidambaram arrives at AICC headquarters in Delhi. pic.twitter.com/YJMnystDqf
— ANI (@ANI) August 21, 2019
ചിദംബരത്തിന്റെ വീടിന് മുന്നില്‍ ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ചിദംബരത്തിന്റെ വീടിന് മുന്നില്‍ കള്ളന്‍ കള്ളന്‍ വിളികളുമായി നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചിദംബരത്തിന് പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിവിരുദ്ധ മുദ്രാവാക്യവും മുഴക്കി. ഇതോടെ ഇരുസംഘവും തമ്മില്‍ സംഘര്‍ഷമുടലെടുക്കുകയായിരുന്നു.
പി.ചിദംബരം എഐസിസി ആസ്ഥാനത്ത് എത്തി നേരത്തെ വാർത്താസമ്മേളനം നടത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ചിദംബരത്തെ കുറിച്ച് കഴിഞ്ഞ 24 മണിക്കൂറായി വിവരമൊന്നും ഇല്ലായിരുന്നു. അതിനിടയിലാണ് എഐസിസി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചിദംബരം ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, താൻ ഒളിച്ചുകളിക്കില്ലെന്ന് ചിദംബരം എഐസിസി ആസ്ഥാനത്ത് വച്ച് പറഞ്ഞിരുന്നു.
Read More: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
എഐസിസി ആസ്ഥാനത്ത് എത്തിയ ചിദംബരം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരായ കേസില്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ഇല്ല. താന്‍ ഒളിവിലല്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തലയുയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കും. നിയമപരമായി എല്ലാം നേരിടും. നിയമത്തെ ബഹുമാനിക്കുന്നു. അഴിമതി കേസില്‍ തനിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
ചിദംബരം എത്തിയതറിഞ്ഞ സിബിഐയും എഐസിസി ആസ്ഥാനത്ത് എത്തി. എന്നാല്‍, ചിദംബരം ഉടന്‍ തന്നെ അവിടെ നിന്ന് മടങ്ങുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ എത്തിയെന്ന് അറിഞ്ഞ ചിദംബരം ഉടൻ തന്നെ എഐസിസി ആസ്ഥാനത്തു നിന്ന് ജോർബാഗിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചിദംബരം വീട്ടിലേക്ക് മടങ്ങി എന്ന് അറിഞ്ഞതോടെ സിബിഐയും ചിദംബരത്തിന്റെ വീട്ടിലെത്തി.
Read Also: താന്‍ തെറ്റുകാരനല്ലെന്ന് ചിദംബരം; എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍
സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡൽഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. ഇവർക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കാതിരിക്കാനാണ് ചിദംബരം വീടിന്റെ ഗേറ്റ് പൂട്ടാൻ നിർദേശിച്ചത്. എന്നാൽ, സിബിഐ പിൻവാങ്ങിയില്ല. മതിൽ ചാടി കടന്ന് വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. വീടിന്റെ കോളിങ് ബെൽ അടിച്ചിട്ടും ചിദംബരം വാതിൽ തുറന്നില്ല.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
ആദായനികുതി വകുപ്പ് ഐഎൻഎക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിൽ ഇന്ദ്രാണിയും പീറ്ററും പാർലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിൽ പി.ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്ന് സിബിഐ പറയുന്നു.