ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഡൽഹി ഹൈക്കോടതി നീട്ടി. ഒക്ടോബർ 17 വരെ ചിദംബരം തിഹാർ ജയിലിൽ തുടരും.
കേസിൽ ജാമ്യം തേടി പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. സമൂഹത്തിൽ ഒരുപാടു ബന്ധങ്ങളുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് നിരീക്ഷിച്ചു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Also Read: ജയിലിലേക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണം: പി.ചിദംബരം
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലില്‍ ലഭിക്കണമെന്ന് പി.ചിദംബരം. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലാണ് ചിദംബരം ഇപ്പോള്‍. വീട്ടില്‍ പാകം ചെയ്തുള്ള ഭക്ഷണം ജയിലിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ചിദംബരം കോടതിയില്‍ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ചിദംബരം കോടതിയെ അറിയിച്ചു.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
Also Read: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ജയിലിലെ രണ്ടാം വാര്‍ഡിൽ സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്.