ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ആറ് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പാട്യാല കോടതിയാണ് കാർത്തിയെ ചോദ്യം ചെയ്യുന്നതിനായി സിബിഐ കസ്റ്റഡിയിൽ വിട്ടത്.

ചോദ്യം ചെയ്യാൻ രണ്ടാഴ്ചത്തെ കാലാവധിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസം മാത്രമേ കോടതി അനുവദിച്ചൂളളൂ. കാർത്തി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് ഇതിന് കാരണമായി സിബിഐ ഉന്നയിച്ചത്.

ഇംഗ്ലണ്ടിൽ നിന്ന് ഇന്നലെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനാണ് കാർത്തിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം സിബിഐ സംഘം കാർത്തിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

മൗറീഷ്യസിൽ നിന്ന് വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുപിഎ ഭരണകാലത്ത് ചട്ടവിരുദ്ധമായി 305 കോടി നിക്ഷേപമായി സ്വീകരിച്ചെന്നാണ് കേസ്. ഐഎൻഎക്സിൽ നിന്ന് ഇതിന്റെ ഇടനില വഹിച്ച കാർത്തി പത്ത് ലക്ഷം രൂപ ഫീസായി വാങ്ങിയെന്നാണ് സിബിഐ കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ