/indian-express-malayalam/media/media_files/uploads/2018/10/p-chidambaram2.jpg)
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു, ഇതിന് പിന്നാലെ പി.ചിദംബരത്തെ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമെത്തിയത്.
പി.ചിദംബരത്തെ തേടിയാണ് തങ്ങൾ എത്തിയതെന്ന് എൻഫോഴ്സ്‌മെന്റ് സംഘം അറിയിച്ചു. അദ്ദേഹത്തെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും എൻഫോഴ്സ്‌മെന്റ് സംഘം വ്യക്തമാക്കി. എന്നാൽ വീട്ടിലെത്തിയ അന്വേഷണ ഏജൻസികൾക്ക് ചിദംബരം അവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അർധരാത്രി പി.ചിദംബരത്തിന്റെ വീട്ടിൽ സിബിഐ നോട്ടീസ് പതിച്ചു. 'രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡൽഹി ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയിൽ പതിച്ചിരിക്കുന്നത്.
Also Read: ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കഴിഞ്ഞ വര്‍ഷം മേയ് 31 നാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സംരക്ഷണം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ പ്രതിസന്ധിയിലാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണവും നീക്കുന്നതായി കോടതി അറിയിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കേസിലെ മുഖ്യ ഗൂഢാലോചനക്കാരൻ ചിദംബരം ആണെന്ന് വ്യക്തമായെന്നും കോടതി കൂട്ടിച്ചേർത്തു.
എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ചിദംബരം. കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സുപ്രീം കോടതി രജിസ്ട്രാറെ സമീപിച്ചു.
#CBI sticks summon outside #PChidambaram residence asking him to appear within 2 hours before the agency pic.twitter.com/Nk3HRXAnJh
— Anand Singh (@Anand_Journ) August 20, 2019
ചിദംബരത്തിനെതിരെ അന്വേഷണം നടത്താൻ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
Arshdeep Singh Khurana, Lawyer of P Chidambaram: Furthermore, my client is exercising the rights available to him in law & had approached the Supreme Court on August 20 seeking urgent reliefs in respect of the order dismissing his anticipatory bail (in INX media case). https://t.co/Jm2BgJHiMb
— ANI (@ANI) August 20, 2019
ആദായനികുതി വകുപ്പ് ഐഎൻഎക്സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിൽ ഇന്ദ്രാണിയും പീറ്ററും പാർലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിൽ പി.ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്ന് സിബിഐ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.