scorecardresearch

2014-ന് ശേഷം ഇ ഡി നടപടി നേരിട്ടവരില്‍ 95 ശതമാനവും പ്രതിപക്ഷത്തുള്ളവര്‍; കേസുകളില്‍ നാലുമടങ്ങ് വര്‍ധന

2014 ല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇഡിയുടെ നടപടികള്‍ക്ക് ഇരയായ പ്രതിപക്ഷ നേതാക്കളുടേയും അടുത്ത ബന്ധുക്കളുടേയും എണ്ണത്തില്‍ കാര്യമായ ഉയര്‍ച്ചയാണുള്ളത്

2014 ല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇഡിയുടെ നടപടികള്‍ക്ക് ഇരയായ പ്രതിപക്ഷ നേതാക്കളുടേയും അടുത്ത ബന്ധുക്കളുടേയും എണ്ണത്തില്‍ കാര്യമായ ഉയര്‍ച്ചയാണുള്ളത്

author-image
Deeptiman Tiwary
New Update
ED, Central Government

ന്യൂഡല്‍ഹി: കഴിഞ്ഞ 18 വര്‍ഷത്തിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി നേരിടേണ്ടതായി വന്നത് 147 ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക്. അറസ്റ്റ്, ചോദ്യം ചെയ്യല്‍, റെയ്ഡ് എന്നിവയെല്ലാം നടപടികളില്‍ ഉള്‍പ്പെടുന്നു.

Advertisment

ഈ 147 പേരില്‍ 85 ശതമാനവും പ്രസ്തുത കാലയളവില്‍ പ്രതിപക്ഷ നിരയിലുണ്ടായിരുന്നവരാണ്. കോടതി രേഖകള്‍, അന്വേഷണ ഏജന്‍സിയുടെ പ്രസ്താവനകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

publive-image

സിബിഐയുടെ മറുപതിപ്പായി ഇഡിയും മാറിയതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ സിബിഐയില്‍ നിന്ന് നടപടി നേരിട്ട രാഷ്ട്രീയ നേതാക്കളുടെ പട്ടികയും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുനൂറിനടത്ത് രാഷ്ട്രീയ നേതാക്കളാണ് സിബിഐയുടെ നടപടികള്‍ക്ക് വിധേയരായത്. ഇതില്‍ 80 ശതമാനവും പ്രതിപക്ഷ നിരയിലുള്ളവരാണ്.

Advertisment

2014 ല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇഡിയുടെ നടപടികള്‍ക്ക് ഇരയായ പ്രതിപക്ഷ നേതാക്കളുടേയും അടുത്ത ബന്ധുക്കളുടേയും എണ്ണത്തില്‍ കാര്യമായ വര്‍ധനവും സംഭവിച്ചിട്ടുണ്ട്. 121 ഉന്നത രാഷ്ട്രീയ നേതാക്കളാണ് ഇക്കാലയളവില്‍ ഇഡിയുടെ നിഴലിലെത്തിയത്. ഇത് 115 പേരും പ്രതിപക്ഷ നിരയിലുള്ളവരാണ്, അതായത് 95 ശതമാനം.

publive-image

എന്നാല്‍ യുപിഎയുടെ ഭരണകാലത്തെ കണക്കുകള്‍ വ്യത്യസ്തമാണ്. 2004-2014 കാലഘട്ടത്തില്‍ 26 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രമാണ് ഇഡിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. ഇതില്‍ 14 പേര്‍ പ്രതിപക്ഷത്തുള്ളവരായിരുന്നു, 54 ശതമാനം.

2005-ല്‍ പ്രാബല്യത്തില്‍ വന്ന കള്ളപ്പണം വെളുപ്പിക്കൽ തടയല്‍ നിയമം (പിഎംഎൽഎ) ശക്തമാക്കിയതാണ് ഇഡി കേസുകളുടെ ഗണ്യമായ വര്‍ധനവിന് കാരണം. കർശനമായ ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോഴും, ഏജൻസിക്ക് പ്രതികളെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള അധികാരമുണ്ട്.

publive-image

ഇഡിയുടെ നടപടികളെ പ്രതിപക്ഷം പലതവണ പാര്‍ലമെന്റില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇഡിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ സര്‍ക്കാരും ഇഡിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പൂര്‍ണമായും എതിര്‍ക്കുകയായിരുന്നു. കേസുകളില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് ഇഡി വ്യക്തമാക്കി. സംസ്ഥാന പൊലീസോ മറ്റ് ഏജന്‍സികളോ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളാണ് അന്വേഷിക്കുന്നതെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

publive-image

ഗാന്ധി കുടുംബത്തിനെതിരെയും ഇഡിയുടെ നടപടികളുണ്ടായി. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ദിവസങ്ങളോളം ഇഡി ചോദ്യം ചെയ്തിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം: Since 2014, 4-fold jump in ED cases against politicians; 95% are from Opposition

Opposition Enforcement Directorate Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: