scorecardresearch

രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ഇന്ദിര ഗാന്ധി ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ അന്വേഷണവുമായി ആഭ്യന്തരമന്ത്രാലയം

അന്വേഷണത്തിനു പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അന്വേഷണത്തിനു പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

author-image
WebDesk
New Update
രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ഇന്ദിര ഗാന്ധി ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ അന്വേഷണവുമായി ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: രാജീവ് ഗാന്ധി ഫൗണ്ടേഷനും ഇന്ദിര ഗാന്ധി ട്രസ്റ്റിനുമെതിരെ അന്വേഷണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജീവ് ഗാന്ധി ഫൗണ്ടേഷനും ഇന്ദിര ഗാന്ധി ട്രസ്റ്റും നിയമലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം. ഇത് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു.

Advertisment

Read Also: അന്ന് ചാക്കോച്ചൻ ഹീറോ, ഞാൻ അവതാരകൻ; ഓർമ്മചിത്രവുമായി അനൂപ് മേനോൻ

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, ആദായ നികുതി നിയമം, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്‌ട് എന്നീ നിയമ വ്യവസ്ഥകള്‍ പ്രകാരമാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെയുള്ള അന്വേഷണം നടത്തുക. ട്രസ്റ്റിനെതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നിക്ഷേപം സ്വീകരിക്കല്‍ എന്നീ ആരോപണങ്ങളെ കുറിച്ച് പ്രത്യേക സമിതി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Read Also: സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ; സ്വപ്‌ന സുരേഷ് കീഴടങ്ങിയേക്കും, അസാധാരണ നടപടികൾ

Advertisment

ചൈനയിൽ നിന്നു സംഭാവന സ്വീകരിച്ചതായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ രംഗത്തെത്തിയിരുന്നു. 2005-2008 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് വകമാറ്റിയെന്നും നഡ്ഡ ആരോപിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക കുടുംബ ഫണ്ടായി വിനിയോഗിച്ചെന്നായിരുന്നു പ്രധാന ആരോപണം.

Indira Gandhi Rajiv Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: