scorecardresearch

കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രം; ബൂസ്റ്റര്‍ ഡോസില്‍ ഇന്‍ട്രാനാസല്‍ വാക്‌സിനും

ബൂസ്റ്റര്‍ ഡോസായി അംഗീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ ആണ് ഇന്‍കോവാക്ക്.

ബൂസ്റ്റര്‍ ഡോസായി അംഗീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ ആണ് ഇന്‍കോവാക്ക്.

author-image
WebDesk
New Update
covid,india,kerala

ന്യൂഡല്‍ഹി: ചൈനയിലുള്‍പ്പെടെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന ഇന്‍ട്രാനാസല്‍ (മൂക്കില്‍ ഉപയോഗിക്കാവുന്ന) വാക്‌സിന്‍ ഇന്‍കോവാക്ക് വാക്്‌സിനേഷന്‍ പ്രോഗ്രാമിലേക്ക് മിക്‌സ്-ആന്‍ഡ്-മാച്ച് അല്ലെങ്കില്‍ ഹെറ്ററോളജിക്കല്‍, ബൂസ്റ്റര്‍ ഡോസ് കൊണ്ടുവന്നു. ബൂസ്റ്റര്‍ ഡോസായി അംഗീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ ആണ് ഇന്‍കോവാക്ക്.

Advertisment

സൂചിയില്ലാതെ ഉപയോഗിക്കുന്ന വാക്‌സിന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാകും. സര്‍ക്കാരിന്റെ വാക്സിന്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ കോവിനില്‍ വെള്ളിയാഴ്ച മുതല്‍ ഇത് ഒരു ഓപ്ഷനായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റില്‍ കോര്‍ബെവാക്‌സിന് ശേഷം വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ഹെറ്ററോളജിക്കല്‍ ബൂസ്റ്ററാണിത്. സെപ്തംബറില്‍ പ്രൈമറി ഡോസ് എന്ന നിലയിലും നവംബറില്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലും രാജ്യത്തെ അപെക്‌സ് ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് ഇന്‍കോവാക്കിന് അനുമതി ലഭിച്ചു.

വാക്‌സിനുകള്‍ സാധാരണയായി വ്യത്യസ്ത രീതികളിലാണ് നല്‍കുന്നത്. ഏറ്റവും സാധാരണമായത് കുത്തിവയ്പ്പുകളാണ്. കുത്തിവയ്പ്പുകള്‍ പേശികളിലേക്കോ (ഇന്‍ട്രാമുസ്‌കുലര്‍) അല്ലെങ്കില്‍ ചര്‍മ്മത്തിനും പേശികള്‍ക്കുമിടയിലുള്ള ടിഷ്യുവിലേക്കോ (സബ്ക്യുട്ടേനിയസ്) എത്തിക്കുന്നു. മറ്റ് മാര്‍ഗങ്ങളില്‍, പ്രത്യേകിച്ച് ശിശുക്കള്‍ക്കുള്ള ചില വാക്‌സിനുകളില്‍, കുത്തിവയ്പ്പിന് പകരം ദ്രാവക ലായനി വായിലൂടെ നല്‍കുന്നു. ഇന്‍ട്രാനാസല്‍ രീതിയില്‍, വാക്‌സിന്‍ മൂക്ക് വഴിയാണ് നല്‍കുക. ഇത് മൂക്കിലേക്ക് ഉറ്റിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്ത് ഉള്ളിലേക്ക് ശ്വസിക്കും.

Advertisment

മൂക്കിലെയും വായിലെയും മ്യൂക്കോസല്‍ മെംബ്രണില്‍ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ ഒരു രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. ഇന്‍ട്രാനാസല്‍ വാക്സിന്‍ ആയതിനാല്‍, ബിബിവി154 മുകളിലെ ശ്വാസകോശ ലഘുലേഖയില്‍ പ്രാദേശിക ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചേക്കാം, ഇത് അണുബാധയും രോഗവ്യാപനവും കുറയ്ക്കാനുള്ള സാധ്യത നല്‍കുന്നു,'' കോവാക്സിന്‍ നിര്‍മ്മിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് പറയുന്നു.

Covid Vaccine India Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: