സാക്കിര്‍ നായിക്കിന് ഇന്റര്‍പോളിന്റെ ക്ലീന്‍ ചിറ്റ്: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കില്ല

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന്‍റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്‍റര്‍പോള്‍

ന്യൂഡല്‍ഹി: ഇ​സ്‌​ലാ​മി​ക് റി​സ​ർ‌​ച്ച് ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ഡോ. ​സാ​ക്കീ​ർ നാ​യി​ക്കി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. നായിക്കിന് ഇന്റര്‍പോള്‍ ക്ലീന്‍ ചിറ്റ് നല്‍കി. നാ​യി​ക്കി​നെ​തി​രെ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ഇ​ന്‍റ​ർ​പോ​ൾ വി​സ​മ്മ​തി​ച്ചു. നാ​യി​ക്കി​നെ​തി​രാ​യ മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ഇ​ന്‍റ​ർ​പോ​ൾ വി​സ​മ്മ​തി​ച്ച​ത്.

നടപടി ആശ്വാസകരമാണെന്ന് പ്രതികരിച്ച നായിക് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വ്യാജ കുറ്റാരോപണങ്ങള്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് സാക്കിര്‍ നായിക്കിന്‍റെ പ്രതികരണം.

സത്യം രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നും ഇന്ത്യയും അത് വൈകാതെ അംഗീകരിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും സക്കീര്‍ നായിക് പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നീതി ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആശ്വാസമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന്‍റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്‍റര്‍പോള്‍ ചൂണ്ടിക്കാട്ടി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ സാമാധാനപരമായ സഹവര്‍ത്തിത്വത്തിന് വിഘാതമുണ്ടാക്കുന്നു എന്ന് കാണിച്ചാണ് ഇന്‍റര്‍പോള്‍ ഓഫ് ഇന്ത്യയുടെ ദേശീയ സെന്‍ട്രല്‍ ബ്യൂറോ ഇന്‍റര്‍പോള്‍ കമ്മീഷനെ സമീപിച്ചത്.

നായിക്കിനെയും അദ്ദേഹത്തിന്‍റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. സക്കീര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. നായിക്കിനെതിരെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യമില്ല വാറണ്ട് പുറത്തിറക്കി.

സാ​ക്കി​ര്‍ നാ​യി​ക് ഇ​പ്പോ​ള്‍ സൗ​ദി​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​സ്‌​ലാ​മി​ക് റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​നെ നി​രോ​ധി​ക്കു​ക​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ദേ​ശ​ത്തു​ത​ന്നെ ത​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​യി​രു​ന്ന സാ​ക്കി​ര്‍ നാ​യി​ക് പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നി​ട്ടി​ല്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Interpol snubs india on red corner notice for zakir naik

Next Story
ഗുജറാത്തില്‍ റീപോളിംഗ് ആരംഭിച്ചു: വോട്ടെണ്ണല്‍ തിങ്കളാഴ്ച്ച
The moderation of comments is automated and not cleared manually by malayalam.indianexpress.com