ബീജിംഗ്: ചൈനയിലെ ഇന്റര്‍നാഷണല്‍ പൊലീസ് പ്രസിഡന്റ് മെങ് ഹോങ്‌വെയിന്റെ തിരോധാനത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൈനീസ് യാത്രയ്ക്കിടെയാണ് ഹോങ്‌വെയിനെ കാണാതായത്. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് നിന്ന് ഒരാഴ്ച്ചയ്ക്ക് മുമ്പ് ചൈനയിലേക്ക് പുറപ്പെട്ടതിന് ശേഷം ഹോങ് വെയിനേക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പരാതി നല്‍കി.
ഫ്രാന്‍സില്‍ വെച്ചല്ല അദ്ദേഹത്തെ കാണാതായതെന്ന് ഫ്രഞ്ച് അന്വേഷണവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 64കാരനായ മെങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. രണ്ട് വര്‍ഷം മുന്‍പാണ് മെങ് ചൈനീസ് ഇന്റര്‍പോളിന്റെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം മെങ്ങിനെ ചൈന കസ്റ്റഡിയില്‍ വെച്ചതായാണ് വിവരം.
നേരത്തേയും നിരവധി മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരേയും ഇത്പോലെ കാണാതായിട്ടുണ്ട്. പലപ്പോഴും അഴിമതിക്കുറ്റം ചുമത്തി ഇവരെ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടിയതായി പിന്നീട് മാസങ്ങള്‍ക്ക് ശേഷം മാത്രം സര്‍ക്കാര്‍ വ്യക്തമാക്കാറുണ്ട്. ചൈനയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ മെങ്ങിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായി ഹോങ് കോംങിന്റെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.