കാശ്മീരിൽ മൂന്ന് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു

ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെട്ട ജില്ലകളിലാണ് നിരോധനം

internet, internet services, Jammu kashmir, jammu and kashmir, srinagar, by election, parliament, PDP, National Conference, Congress,
ശ്രീനഗറിലെ ഒരു പോളിംഗ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഉള്ള ദൃശ്യം (എക്സ്‌പ്രസ് ഫോട്ടോ/ ഷുഹൈബ് മസൂദി)

ന്യൂഡൽഹി: പാർലമെന്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം ഉൾപ്പെട്ട കാശ്മീരിലെ മൂന്ന് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. ശ്രീനഗർ, ബുഡ്ഗാം, ഗന്ദർബൽ എന്നീ ജില്ലകളിലാണ് നിരോധനം ഏർപ്പെടുത്തിയത്. ശ്രീനഗർ-ബുഡ്‌ഗാം പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങൾ ഈ മൂന്ന് ജില്ലകളിലുമായാണ് ഉള്ളത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിഘടനവാദികൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. രാവിലെ ഏഴ് മണി മുതൽ ഇവിടെ പോളിംഗ് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണിക്ക് പോളിംഗ് അവസാനിക്കും. 1559 പോളിംഗ് ബൂത്തുകളിലായി 1.26 ലക്ഷം വോട്ടർമാരാണ് ജനാധിപത്യ അവകാശം വിനിയോഗിക്കേണ്ടത്.

സംസ്ഥാനം ഭരിക്കുന്ന പിഡിപി യുടെ സ്ഥാനാർത്ഥി നസീർ അഹമ്മദ് ഖാനും, നാഷണൽ കോൺഫറൻസ് മുൻ പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. മറ്റ് ഒൻപത് സ്ഥാനാർത്ഥികളുണ്ടെങ്കിലും ഇവർ രണ്ടു പേരും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നാഷൺൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുടെ സംയുക്ത സ്ഥാനാർത്ഥിയാണ് ഫറൂഖ് അബ്ദുള്ള.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Internet services suspended in poll bound kashmir districts

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com