വാഷിങ്ടൺ: കനത്ത മഴയും വെള്ളപ്പൊക്കവും യുഎസിനെ ദുരിതത്തിലാക്കി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ വാഷിങ്ടൺ ഡിസിയിലെ റോഡ് ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. വൈറ്റ് ഹൗസിലെ പാര്‍ക്കിങ് ഏരിയയിലും വെളളപ്പൊക്കം ഉണ്ടായി. മെട്രോ സ്റ്റേഷനുകളിലും വെളളം കയറി യാത്രക്കാര്‍ വലഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് വാഷിങ്ടണിൽ മഴ കനത്തത്. സമീപപ്രദേശങ്ങളായ മേരിലാൻഡ്, വിർജിനിയ എന്നിവിടങ്ങളെയും മഴ ബാധിച്ചു. മഴയെ തുടര്‍ന്ന് മ്യൂസിയങ്ങളും പാര്‍ക്കുകളും അടച്ചുപൂട്ടി.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കണമെന്ന കർശന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ്.