വാ​ഷിങ്ട​ൺ: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും യു​എ​സി​നെ ദു​രി​ത​ത്തി​ലാ​ക്കി. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വാ​ഷിങ്ട​ൺ ഡിസി​യി​ലെ റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. വൈറ്റ് ഹൗസിലെ പാര്‍ക്കിങ് ഏരിയയിലും വെളളപ്പൊക്കം ഉണ്ടായി. മെട്രോ സ്റ്റേഷനുകളിലും വെളളം കയറി യാത്രക്കാര്‍ വലഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വാ​ഷിങ്ട​ണി​ൽ മ​ഴ ക​ന​ത്ത​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ മേ​രി​ലാ​ൻ​ഡ്, വി​ർ​ജി​നി​യ എ​ന്നി​വി​ട​ങ്ങ​ളെ​യും മ​ഴ ബാ​ധി​ച്ചു. മഴയെ തുടര്‍ന്ന് മ്യൂസിയങ്ങളും പാര്‍ക്കുകളും അടച്ചുപൂട്ടി.

അ​പ്ര​തീ​ക്ഷിത വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook