കണക്ടികട്: ഡാൻബറിയിലെ വീടിനു മുകളിൽ ചെറുവിമാനം തകർന്നു വീണു. യുഎസിലെ കണക്ടികട്ടിലാണ് സംഭവം. ഗോൾഡൻ ഹിൽ അവന്യൂ ഹോമിന്റെ മേൽക്കൂരയിലേക്കാണ് വിമാനം ഇടിച്ചു കയറിയത്. അപകടത്തിൽ പൈലറ്റും വീട്ടിലെ താമസക്കാരായ മൂന്നുപേരും പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിമാനമാണ് തകർന്നു വീണതെന്ന് ന്യൂസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പവർ തീർന്നുപോയതാണ് തകർന്നു വീഴാൻ കാരണമെന്നാണ് നിഗമനം.

plane crash, ie malayalam

വലിയ ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് വിമാനം മേൽക്കൂരയിൽ ഇടിച്ച നിലയിൽ കണ്ടത്. വെടിയൊച്ചയുടെയോ ചെറിയൊരു സ്ഫോടനത്തിന്റെയോ പോലത്തെ ശബ്ദമാണ് കേട്ടതെന്ന് അയൽവാസികളിൽ ഒരാൾ പറഞ്ഞു. വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ഗ്ലാസുകൾ തിരഞ്ഞു നടക്കുന്ന പൈലറ്റിനെയാണ് കണ്ടതെന്ന് സിറ്റി മേയർ മാർക് ബോഗ്ടൺ പറഞ്ഞു.

അപകടം കണ്ട് തന്റെ മക്കൾ ഞെട്ടിപ്പോയെന്നാണ് വീട്ടുടമ അമൻഡ വിനിസിയോ ഒലിവേറിയ ന്യൂസ് ടൈംസിനോട് പറഞ്ഞത്. തങ്ങൾ മരിച്ചുപോകുമോ എന്നു മക്കൾ ഭയപ്പെട്ടതായും അവർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook