വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടികാഴ്ച നടത്തി. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയില്‍ വെച്ചാണ് കൂടിക്കാഴ്‌ച നടന്നത്. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്.
താങ്കൾ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കിൽ ഉത്തരകൊറിയൻ മണ്ണിൽ കാലു കുത്തുന്ന ആദ്യ യു.എസ് പ്രസിഡൻറായി മാറുമെന്ന് കിം ജോങ് ഉൻ അറിയിച്ചു. തുടർന്നായിരുന്നു ട്രംപിന്റ ഉത്തരകൊറിയയിലേക്കുള്ള ചരിത്രപരമായ പ്രവേശനം.
Read More: ട്രംപ്-കിം കൂടിക്കാഴ്‌ച തുടങ്ങി; പ്രതീക്ഷയോടെ ലോകം
ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തര കൊറിയയിലെത്തുന്നത്. സൈനികമുക്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്. ശേഷം അല്‍പ്പ ദൂരം ഉത്തര കൊറിയയിലേക്ക് നടന്നു. കിം ജോംഗ് ഉന്നിനെ കണ്ടു. ശേഷം ഇരു നേതാക്കളും തിരിച്ചു നടന്നു. അതിർത്തി മറികടന്ന് വരാൻ തനിക്ക് അവസരമുണ്ടായത് വലിയൊരു ബഹുമതിയാണെന്ന് ട്രംപ് പ്രതികരിച്ചു.
ട്രംപ് ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് കിം ജോങ് ഉൻ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന് പുതിയൊരു തുടക്കത്തിന് ഇത് കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിനൊപ്പം മകൾ ഇവാൻകയും മരുമകൻ ജാവേദ് കുഷ്നറും ഉണ്ടായിരുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ കൂടികാഴ്ചക്ക് സാക്ഷിയായിരുന്നു