scorecardresearch
Latest News

അഫ്ഗാനെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ എനിക്കാവും, യുദ്ധം ജയിക്കാന്‍ ഒരാഴ്ച മതി: ഡോണള്‍ഡ് ട്രംപ്

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം അര്‍ഹിക്കുന്നതായി ട്രംപ്

Donald Trump, ഡോണള്‍ഡ് ട്രംപ്, America, അമേരിക്ക, afganisthan, അഫ്ഗാനിസ്ഥാന്‍, pakistan പാക്കിസ്ഥാന്‍

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം അര്‍ഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇമ്രാന്‍ ഖാനുമായി ഓവല്‍ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് ട്രംപിന്റെ അഭിപ്രായപ്രകടനം അഫ്ഗാനിസ്ഥാന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

‘ഭൂമിയില്‍ നിന്ന് തന്നെ അഫ്ഗാനിസ്ഥാനെ തുടച്ച് നീക്കാനാകും, പക്ഷെ ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്’ ട്രംപ് പറഞ്ഞു. 1990കളില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിയപ്പോള്‍ പാക്കിസ്ഥാനായിരുന്നു ഭീകരസംഘടനയ്ക്ക് ചെല്ലും ചെലവും കൊടുത്തത്. . 2001-ൽ ​യു​എ​സ് സ​ഖ്യ​സേ​ന അ​ഫ്ഗാ​നി​സ്ഥാ​ൽ ആ​ക്ര​മ​ണം ന​ട​ത്തി താ​ലി​ബാ​നെ ത​ക​ർ​ക്കു​ന്ന​തു​വ​രെ പാ​ക് സ​ഹാ​യം തു​ട​ർ​ന്നു. ആഴ്ചകളായി അഫ്ഗാനില്‍ സമാധാനത്തിന് ശ്രമം നടത്തുകയാണെന്നും പാക്കിസ്ഥാന്‍ ഇതിനെ സഹായിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

‘അമേരിക്കയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. പാക്കിസ്ഥാന് നിങ്ങളുടെ നേതൃത്വത്തിന്‍ കീഴില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അഫ്ഗാനുമായി ഒരു യുദ്ധമാണ് വേണ്ടതെങ്കില്‍ വെറും ഒരാഴ്ച കൊണ്ട് എനിക്ക് ആ യുദ്ധം വിജയിക്കാനാവും. ഒരു കോടി ജനങ്ങളുടെ ജീവന്‍ കളയേണ്ടെന്ന് കരുതി മാത്രമാണത്,’ ട്രംപ് പറഞ്ഞു. ​

കഴി​ഞ്ഞ വ​ർ​ഷം പാ​ക്കി​സ്ഥാ​നു ന​ൽ​കു​ന്ന 300 മില്യൺ ഡോ​ള​റി​ന്‍റെ സു​ര​ക്ഷാ​സ​ഹാ​യം യു​എ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നോ​ടു​ള്ള ക​ടു​ത്ത ന​യം ട്രം​പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​നയാ​യാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ക്കു​ക​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​നു​മാ​യു​ള്ള 18 വ​ർ​ഷം നീ​ണ്ട പോ​രാ​ട്ട​ത്തി​ലെ യു​എ​സി​ന്‍റെ ന​യം​മാ​റ്റ​വും ഇ​തി​നോ​ടൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​തു​ണ്ട്.

Stay updated with the latest news headlines and all the latest International news download Indian Express Malayalam App.

Web Title: Could win afghan war in a week just dont want to kill 10 million trump