ലണ്ടന്‍: ഈ വര്‍ഷത്തെ ഓര്‍വെല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. 2018 ല്‍ മാന്‍ ബുക്കര്‍ പ്രൈസ് നേടിയ അന്ന ബേണ്‍സിന്റെ മില്‍ക്ക്മാന്‍ പൊളിറ്റിക്കല്‍ ഫിക്ഷനിലും പാട്രിക്ക് റാഡെന്‍ കീഫെയുടെ സേ നത്തിങ് പൊളിറ്റിക്കല്‍ റൈറ്റിങ്ങിലും പുരസ്‌കാരം നേടി. രണ്ട് പുസ്തകങ്ങളും 20-ാം നൂറ്റാണ്ടില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുണ്ടായ എത്ത്‌നോ-നാഷണലിസ്റ്റ് സംഘര്‍ഷത്തെ ആസ്പദമാക്കിയാണ്.
മില്‍ക്ക്മാന്‍ ഉജ്ജ്വല സൃഷ്ടിയാണെന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ ടോം സുറ്റ്ക്ലിഫെ പറയുന്നു. ”മില്‍ക്ക്മാന്‍ ഒരു മഹത്തായ പുസ്തകമാണ്. ഒരു പ്രത്യേക സമയം, പ്രത്യേക സംഭവം റെക്കോര്‍ഡ് ചെയ്യുക, അതും ഇത്ര കൃത്യതയോടെ അഭിനന്ദനം അര്‍ഹിക്കുന്ന ജോലിയാണ്.” അദ്ദേഹം പറഞ്ഞു.
ജോര്‍ജ് ഓര്‍വെല്ലിന്റെ ജന്മദിനത്തിന്റെ വാര്‍ഷികമായ ഇന്നലെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏകദേശം 264000 രൂപയാണ് സമ്മാനത്തുക. ഇന്ത്യന്‍ എഴുത്തുകാരി അല്‍പ ഷായുടെ നൈറ്റ്മാര്‍ച്ച്: എ ജേണി ഇന്റ്റു ഇന്ത്യാസ് നക്‌സല്‍ ഹേര്‍ട്ട്‌ലാന്റ്‌സ് എന്ന പുസ്തകവും പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.