scorecardresearch
Latest News

International Yoga Day 2021 Highlights: എംയോഗ ആപ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

International Yoga Day 2021 India Highlights: ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

yoga, yoga day, ie malayalam

International Yoga Day 2021 India Highlights: ഏഴാമത് രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് എംയോഗ ആപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. പല ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്ലിക്കേഷനില്‍ യോഗ പരിശീലനത്തെക്കുറിച്ചുള്ള വീഡിയോകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയായി നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ആശുപത്രികളിൽ മുൻ‌നിര തൊഴിലാളികളുടെയും യോഗ പരിശീലിക്കുന്നവരുടെയും നിരവധി ചിത്രങ്ങൾ വന്നിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പൊതു യോഗ പരിശീലന പരിപാടികള്‍ ഒന്നും രണ്ട് വര്‍ഷമായി നടന്നിട്ടില്ല. എങ്കിലും യോഗയോടുള്ള ജനങ്ങളുടെ താത്പര്യത്തിന് കുറവ് വന്നിട്ടില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുമായി സംവദിക്കുമ്പോള്‍ യോഗ ഒരു രക്ഷാ കവചം പോലയാണെന്നാണ് അവര്‍ പറയുന്നത്. യോഗ രോഗശാന്തി നേടുന്നതില്‍ സഹായിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

രാജ്യാന്തര യോഗ ദിനാചരണം സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. “യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണ്. അത് അഭ്യസിക്കുന്നത് മനസിന് കൂടി വ്യായാമം നല്‍കുന്നു. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊര്‍ജം വര്‍ധിപ്പിക്കാനും കഴിയും. അങ്ങനെ സമൂഹത്തിനാകെ ശാന്തിയും ആരോഗ്യവും ഉറപ്പു വരുത്താന്‍ ഉപകരിക്കും,” മുഖ്യമന്ത്രി വ്യക്തമാക്കി.

2018–2030 കാലത്തേക്ക് പ്രഖ്യാപിച്ച ‘ആരോഗ്യകരമായ ലോകത്തിനായി സജീവമായ ആളുകൾ’ എന്ന ആഗോള കർമ പദ്ധതിയിൽ യോഗയെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പരാമർശിക്കുന്നു.

2014 ൽ യുൻ പൊതുസഭയുടെ 69-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലാണ് യോഗ ദിനം ആചരിക്കാനുള്ള നിർദേശം മുന്നോട്ട് വച്ചത്. “നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള വിലമതിക്കാനാവാത്ത സമ്മാനമാണ് യോഗ. മനസിന്റെയും ശരീരത്തിന്റെയും, ചിന്തയുടെയും പ്രവൃത്തിയുടെയും ഏകത, യോഗ ഉൾക്കൊള്ളുന്നു, നമ്മുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും പ്രധാനപ്പെട്ടതായ ഒരു സമഗ്ര സമീപനമാണത്. യോഗ എന്നത് വ്യായാമം മാത്രമല്ല; നിങ്ങളുമായും ലോകവുമായും പ്രകൃതിയുമായും ഐക്യബോധം കണ്ടെത്താനുള്ള ഒരു മാർഗമാണത്, ” എന്നായിരുന്നു മോദി അന്ന് പറഞ്ഞത്.

ആദ്യത്തെ യോഗ ദിനാഘോഷം ന്യൂഡൽഹിയിലെ രാജ്‌പഥിൽ നടന്നു. പ്രധാനമന്ത്രി മോദിയും മറ്റ് വിശിഷ്ടാതിഥികളും 21 യോഗാസനങ്ങൾ അവതരിപ്പിക്കുകയും രണ്ട് ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. ആദ്യത്തെ റെക്കോർഡ് 35,985 ആളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ യോഗ ക്ലാസ് എന്നതാണ്. രണ്ടാമത്തേത് ഏറ്റവും കൂടുതൽ ദേശീയതകളിൽപെടുന്നവർ പങ്കെടുത്തതെന്നും, 84 രാജ്യങ്ങളിൽ നിന്നുള്ളവർ.

Live Updates
13:08 (IST) 21 Jun 2021
മഹാരാഷ്ട്രയിലെ കൻഹേരി ഗുഹയിൽ യോഗ അഭ്യസിക്കുന്നവർ

രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിലെ കൻഹേരി ഗുഹയിൽ യോഗ അഭ്യസിക്കുന്നവർ

12:35 (IST) 21 Jun 2021
രവി ശങ്കർ പ്രസാദ് യോഗ അഭ്യസിക്കുന്നു

കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പട്നയിൽ യോഗ അഭ്യസിക്കുന്നു

12:29 (IST) 21 Jun 2021
യോഗ അഭ്യസിക്കുന്ന ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ

ഐഎൻഎസ് ഷാർദുലിൽ യോഗ അഭ്യസിക്കുന്ന ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ

12:05 (IST) 21 Jun 2021
ജയ്സാൽമറിൽ യോഗ അഭ്യസിക്കുന്ന ബിഎസ്എഫ് അംഗങ്ങൾ

യോഗ അഭ്യസിക്കുന്ന ബിഎസ്എഫ് അംഗങ്ങൾ

11:33 (IST) 21 Jun 2021
ഹിമാചൽ പ്രദേശിൽ യോഗ അഭ്യസിക്കുന്ന ഐടിബിപി അംഗങ്ങൾ

11:09 (IST) 21 Jun 2021
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ യോഗ അഭ്യസിക്കുന്നു

മഹാരാജ അഗ്രസേൻ പാർക്കിൽ യോഗ അഭ്യസിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രി

10:44 (IST) 21 Jun 2021
ഐടിബിപി ഉദ്യോഗസ്ഥ ലഡാക്കിൽ യോഗ അഭ്യസിക്കുന്നു

ലഡാക്കിലെ പാംഗോങ് തടാക തീരത്ത് യോഗ അഭ്യസിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡ് പൊലീസ് അംഗങ്ങൾ

10:35 (IST) 21 Jun 2021
സമഗ്ര ആരോഗ്യത്തിന് യോഗ ആവശ്യമാണെന്ന് വെങ്കയ്യ നായിഡു

ഈ വർഷത്തെ യോഗ തീം നമ്മുടെ സമഗ്ര ക്ഷേമത്തിനായി പതിവായി യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

09:14 (IST) 21 Jun 2021
ലക്നൗവിലെ പാര്‍ക്കില്‍ യോഗ അഭ്യസിക്കുന്നവര്‍

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ലക്നൗവിലെ പാര്‍ക്കില്‍ യോഗ അഭ്യസിക്കുന്നവര്‍.

.

08:51 (IST) 21 Jun 2021
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി

ലോകം മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയായി നിലനില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Web Title: International yoga day 2021 live updates coronavirus pm narendra modi address to nation