International Yoga Day 2020 India Live News Updates: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എല്ലാ വർഷവും ജൂൺ 21 ആണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. “ആരോഗ്യത്തിനായി യോഗ – വീട്ടിൽ നിന്ന് യോഗ” എന്നതാണ് ഈ വർഷം യോഗ ദിനാചരണത്തിനായി ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. കോവിഡ് വ്യാപനം കാരണം മിക്ക രാജ്യങ്ങളും സ്വീകരിച്ച സാമൂഹിക അകലം ചട്ടങ്ങൾ സ്വീകരിച്ചത് കാരണമാണ് ഈയൊരു മുദ്രാവാക്യം യുഎൻ മുന്നോട്ട് വച്ചത്.
2018–2030 കാലത്തേക്ക് പ്രഖ്യാപിച്ച ‘ആരോഗ്യകരമായ ലോകത്തിനായി സജീവമായ ആളുകൾ’ എന്ന ആഗോള കർമ പദ്ധതിയിൽ യോഗയെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പരാമർശിക്കുന്നു.
2014 ൽ യുൻ പൊതുസഭയുടെ 69-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലാണ് യോഗ ദിനം ആചരിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. “നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള വിലമതിക്കാനാവാത്ത സമ്മാനമാണ് യോഗ. മനസ്സിന്റെയും ശരീരത്തിന്റെയും, ചിന്തയുടെയും പ്രവൃത്തിയുടെയും ഏകത, യോഗ ഉൾക്കൊള്ളുന്നു, നമ്മുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും പ്രധാനപ്പെട്ടതായ ഒരു സമഗ്ര സമീപനമാണത്. യോഗ എന്നത് വ്യായാമം മാത്രമല്ല; നിങ്ങളുമായും ലോകവുമായും പ്രകൃതിയുമായും ഐക്യബോധം കണ്ടെത്താനുള്ള ഒരു മാർഗമാണത്, ” എന്നായിരുന്നു മോദി അന്ന് പറഞ്ഞത്.
ആദ്യത്തെ യോഗ ദിനാഘോഷം ന്യൂഡൽഹിയിലെ രാജ്പഥിൽ നടന്നു. പ്രധാനമന്ത്രി മോദിയും മറ്റ് വിശിഷ്ടാതിഥികളും 21 യോഗാസനങ്ങൾ അവതരിപ്പിക്കുകയും രണ്ട് ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. ആദ്യത്തെ റെക്കോർഡ് 35,985 ആളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ യോഗ ക്ലാസ് എന്നതാണ്. രണ്ടാമത്തേത് ഏറ്റവും കൂടുതൽ ദേശീയതകളിൽപെടുന്നവർ പങ്കെടുത്തതെന്നും, 84 രാജ്യങ്ങളിൽ നിന്നുള്ളവർ.

യോഗാ ദിനത്തിനു മുന്നോടിയായി ശനിയാഴ്ച ചണ്ഡീഗഡിലെ സുഖാന തടാകത്തിനു സമീപം യോഗ്യാഭ്യാസം നടത്തുന്നവർ
96,000 ത്തിലധികം ആളുകൾ യോഗാ പരിശീലകരാവാൻ യോഗ്യത നേടിയെന്ന് കേന്ദ്രസർക്കാർ
പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പോലുള്ള വിവിധ നൈപുണ്യ വികസന സംരംഭങ്ങളിലൂടെ 96,196 പേർ യോഗാ പരിശീലകരാവുന്നതിനുള്ള പഠനം പൂർത്തിയാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, ഒഡീഷ, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിലെന്ന് നൈപുണ്യ, സംരംഭകത്വ വികസന മന്ത്രാലയം അറിയിച്ചു.
ഒരു കോടി പേർ സൂര്യനമസ്കാരത്തിൽ പങ്കുചേരുമെന്ന് സാംസ്കാരിക മന്ത്രി
യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സൂര്യ നമസ്കാരത്തിൽ ഒരു കോടി ആളുകൾ പങ്കെടുക്കുനെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സാസ്കാരിക മന്ത്രി പ്രഹ്ളാദ് പട്ടേൽ. “പുരാനാ കിലയിൽ ഞാൻ സൂര്യ നമസ്കാരം നടത്തും, സൂര്യ നമസ്കാരം അവരുടെ വീടുകളിൽ നിന്ന് അവതരിപ്പിച്ച് എന്നോടൊപ്പം ചേരണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് യോഗ ദിനം സമ്മാനമായി നൽകി, നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ യോഗ പരിശീലിക്കണം,” പ്രഹ്ളാദ് പട്ടേൽ പറഞ്ഞതായി സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
विश्व योग दिवस पर अपने घर पर योग ज़रूर करें, हमारे साथ सूर्य नमस्कार कर #10MillionSuryanamaskar #NamasteYoga का उपयोग कर video डालकर, आप सभी को शामिल होने के लिए आमंत्रित करता हूँ इसमें @MinOfCultureGoI@BeCureFit@ficci_india शामिल है@PMOIndia pic.twitter.com/Agvbqquzbv
— Prahlad Singh Patel (@prahladspatel) June 19, 2020
Read More: International Yoga Day 2020 LIVE UPDATES: ‘Yoga at Home’ is theme this year amid Covid-19
Read in English: International Yoga Day 2020 LIVE UPDATES
“ആരോഗ്യത്തിനായി യോഗ - വീട്ടിൽ നിന്ന് യോഗ” എന്നതാണ് ഈ വർഷം യോഗ ദിനാചരണത്തിനായി ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. ഇത് ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യോഗാസനങ്ങളിൽ പ്രധാന ആസനമായ പ്രാണായാമം പ്രതിരോധ ശേഷി വർധിക്കിപ്പുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കോവിഡ് പ്രതിരോധത്തിൽ ജനങ്ങളെ സഹായിക്കുമെന്നും മോദി പറഞ്ഞു.