ന്യൂഡൽഹി: 1300 കോടി രൂപയുടെ മയക്കുമരുന്നുമായി ഡൽഹിയിൽ അന്താരാഷ്ട്ര സംഘം പിടിയില്‍. ഒമ്പതുപേരടങ്ങുന്ന സംഘത്തെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് പിടികൂടിയത്. 20 കിലോഗ്രാം കൊക്കൈന്‍ ആണ് വെള്ളിയാഴ്ച രാജ്യതലസ്ഥാനത്തുനിന്ന് പിടികൂടിയത്.

ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളമ്പിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളില്‍ അടിത്തറയുള്ള സംഘം ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് കൊക്കൈന്‍ വിൽപ്പന നടത്തുന്നതെന്ന് ആന്‍റി നര്‍കോട്ടിക്സ് ഏജന്‍സി വ്യക്തമാക്കി.

അഞ്ച് ഇന്ത്യക്കാര്‍, ഒരു അമേരിക്കന്‍ സ്വദേശി, ഒരു ഇന്തോനേഷ്യന്‍ സ്വദേശി, രണ്ട് നൈജീരിയന്‍ സ്വദേശികള്‍ എന്നിവരാണ് അറസ്റ്റിലായത്. കൊക്കൈന്‍ എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള കേന്ദ്രമായാണ് സംഘം ഇന്ത്യയെ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 100 കോടി വിലവരുന്നതടക്കം 1300 കോടിയുടെ മയക്കുമരുന്നുകാണ് പിടിച്ചെടുത്തത്.

ഓസ്ട്രേലിയയിൽ നിന്ന് പിടിച്ചെടുത്ത 55 കിലോ കൊക്കെയ്ൻ, 200 കിലോ മെത്താംഫെറ്റാമൈൻ എന്നിവയുടെ ഉറവിടവും ഈ ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook