ന്യൂഡൽഹി: പാർട്ടിക്കകത്തെ ആഭ്യന്തര തർക്കവും മുതിർന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുളള അഭിപ്രായ ഭിന്നതയും അഴിമതിയുമാണ് കോൺഗ്രസിനെ പരാജയപ്പെടുത്തിയതെന്ന് രാഹുൽ ഗാന്ധി. സിങ്കപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ ശക്തമായ കൊടുങ്കാറ്റിനെയാണ് നേരിട്ടത്. ഇന്ധനവില 140 ആയിരുന്നു. പാർട്ടിക്കകത്ത് ആഭ്യന്തര തർക്കവും അതിരൂക്ഷമായിരുന്നു. മുതിർന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുളള അഭിപ്രായ വ്യത്യാസവും വിനയായി. ഇതിന് പുറമേ അഴിമതി ആരോപണവും നേരിടേണ്ടി വന്നു. എല്ലാമായപ്പോൾ തോറ്റു,” അദ്ദേഹം പറഞ്ഞു.

“ഇന്ന് നിങ്ങൾക്ക് റാഫേൽ ഇടപാടുണ്ട്, അമിത് ഷായുടെ മകനെതിരായ ആരോപണം ഉണ്ട്, ഗുജറാത്ത് പെട്രോളിയം ഇടപാടുണ്ട്. എന്നാൽ ബിജെപിയുടെ നയം മിണ്ടാതിരിക്കുക എന്നതാണ്. വിവരാവകാശ നിയമം നടപ്പാക്കി സമ്പൂർണ്ണ സുതാര്യ ഉറപ്പാക്കിയവരാണ് ഞങ്ങൾ. അഴിമതി കണ്ടെത്തിയപ്പോഴെല്ലാം ഞങ്ങളയാളെ പുറത്താക്കി.” രാഹുൽ ഗാന്ധി അവകാശപ്പെട്ടു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ