/indian-express-malayalam/media/media_files/uploads/2021/04/interest-rates-cut-order-on-small-savings-scheme-withdrawn-says-nirmala-sitharaman-476841-FI.jpg)
ന്യൂഡല്‍ഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ചതായുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനാണ് പ്രഖ്യാപിച്ചത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്‌സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കാണ് വെട്ടിക്കുറക്കാന്‍ തീരുമാനം എടുത്തിരുന്നത്. എന്നാലിത് ലക്ഷക്കണക്കിന് മധ്യവർഗ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
"സര്‍ക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 2020-2021 അവസാന പാദത്തിൽ നിലവിലുണ്ടായിരുന്ന നിരക്കുകളില്‍ തന്നെ തുടരും, അതായത് 2021 മാർച്ച് വരെ നിലവിലുണ്ടായിരുന്ന നിരക്കുകൾ. നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കും," നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു.
Interest rates of small savings schemes of GoI shall continue to be at the rates which existed in the last quarter of 2020-2021, ie, rates that prevailed as of March 2021.
Orders issued by oversight shall be withdrawn. @FinMinIndia@PIB_India
— Nirmala Sitharaman (@nsitharaman) April 1, 2021
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് 2021-22 ന്റെ ആദ്യ പാദത്തിൽ 1.1 ശതമാനം വരെ പലിശനിരക്കിൽ കുറവു വരുത്തിയതായി സർക്കാർ പ്രഖ്യാപിച്ചത്. പിപിഎഫിന്റെ പലിശ നിരക്ക് 7.1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും എൻഎസ്‌സി 6.8 ശതമാനത്തിൽ നിന്ന് 5.9 ആയും കുറക്കുമെന്നായിരുന്നു ഉത്തരവ്.
Read More: ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി വീണ്ടും നീട്ടി
ഉത്തരവ് നടപ്പാക്കിയിരുന്നെങ്കിൽ ഒരു വർഷത്തിനുള്ളില്‍ ചെറുകിട സമ്പാദ്യത്തിന്റെ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നത് രണ്ടാം തവണയായി മാറിയേനെ. 2020-21 ആദ്യ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിരക്ക് സർക്കാർ 0.70-1.4 ശതമാക്കി കുറച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.