Latest News

സര്‍വ്വകലാശാലകള്‍ മോദിയോട് മുഖം തിരിക്കുന്നു: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള കെആര്‍ഇഎ സര്‍വ്വകലാശാലയുടെ ബോര്‍ഡ് അംഗമാണ്. അദ്ദേഹം കേന്ദ്രത്തിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ആളാണ്

ന്യൂഡല്‍ഹി: രാജ്യത്തെ പല സര്‍വ്വകലാശാലകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനും എതിരായ വികാരം വളര്‍ന്നു വരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അശോക, കെആര്‍ഇഎ, അസിം പ്രേംജി, ഒ.പി.ജിന്‍ഡാല്‍, ജാമിയ ഹംദാര്‍ദ് എന്നീ സർവ്വകലാശാലകളെക്കുറിച്ചുള്ള ഐബി റിപ്പോര്‍ട്ട് മാനവ വിഭവശേഷി വകുപ്പു മന്ത്രാലയത്തിനു കൈമാറി. ഇക്കാരണത്താല്‍ മന്ത്രാലയം ഈ സർവ്വകലാശാലകള്‍ക്ക് ശ്രേഷ്ഠപദവി നല്‍കാന്‍ വിമുഖത കാണിക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള കെആര്‍ഇഎ സര്‍വ്വകലാശാലയുടെ ബോര്‍ഡ് അംഗമാണ്. അദ്ദേഹം കേന്ദ്രത്തിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ആളാണ്.

അശോക സർവ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രതാപ് ഭാനു മേത്ത, ബോര്‍ഡ് ട്രസ്റ്റിയായ ആശിഷ് ധവാന്‍ എന്നിവര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ധവാന്‍ ഫണ്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണ മാര്‍ഗമായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ധവാന്റെ പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് ദി വയറിനു സാന്പത്തിക സഹായം നല്‍കിയത്. സ്വകാര്യ ഇക്വിറ്റി സംരംഭകനായ ധവാന്‍ ഇന്‍ഡിപെന്‍ഡന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗമാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഈ കൂട്ടായ്മ നടത്തുന്നത്. ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും, ദി വയറിനും ധവാന്റെ സ്ഥാപനം സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള ഇതുവരെ തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയത് വിവാദം സൃഷ്ടിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Intelligence bureau names universities critical of modi

Next Story
George Fernandes: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express