പശുവിന്റെ പാലിൽ സ്വർണമുള്ളതുകൊണ്ടാണ് ഗോ മൂത്രത്തിന് മഞ്ഞ നിറം: ബിജെപി നേതാവ്

ബുദ്ധിജീവികൾ റോഡുകളിൽ ഇരുന്ന് ഗോമാംസം കഴിക്കുകയും വിദേശ വളർത്തുമൃഗങ്ങളുടെ മലമൂത്ര വിസർജനം വൃത്തിയാക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും ദിലീപ് ഘോഷ് വിമർശിച്ചു

beef, ബീഫ്, cow, പശു, bjp leader, ബിജെപി നേതാവ്, bjp, ബിജെപി, west bengal, പശ്ചിമ ബംഗാൾ, iemalayalam, ഐഇ മലയാളം

ബർദ്വാൻ: പശുവിന്റെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ് ഗോ മൂത്രത്തിന് മഞ്ഞ നിറമെന്നും ബിജെപി നേതാവ് ദിലീഷ് ഘോഷ്. ഗോമാംസം കഴിക്കുന്ന ബുദ്ധിജീവികൾക്ക് പട്ടിയിറച്ചിയും കഴിക്കാമെന്നും ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് കൂടിയായ ദിലീപ് ഘോഷ് പറഞ്ഞു. ഒരു പൊതു സമ്മേളനത്തിലായിരുന്നു ദിലീപ് ഘോഷിന്റെ വിചിത്ര പ്രസ്താവന.

“പശു നമ്മുടെ അമ്മയാണ്, നമ്മൾ പശുക്കളുടെ പാൽ കഴിച്ച് ജീവിക്കുന്നു. അതിനാൽ ആരെങ്കിലും എന്റെ അമ്മയോട് മോശമായി പെരുമാറിയാൽ, അവരോട് പെരുമാറേണ്ട രീതിയിൽ തന്നെ ഞാൻ പെരുമാറും. ഇന്ത്യയിലെ പരിപാവനമായ മണ്ണിൽ, പശുക്കളെ കൊന്ന് മാംസം കഴിക്കുന്നത് മഹാ അപരാധമാണ്,” ദിലീപ് ഘോഷ് പറഞ്ഞു.

ബുദ്ധിജീവികൾ റോഡുകളിൽ ഇരുന്ന് ഗോമാംസം കഴിക്കുകയും ‘വിദേശ വളർത്തുമൃഗങ്ങളുടെ മലമൂത്ര വിസർജനം വൃത്തിയാക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു’ വെന്നും ദിലീപ് ഘോഷ് വിമർശിച്ചു.

“കുറച്ച് ബുദ്ധിജീവികൾ പൊതു ഇടങ്ങളിൽ ഗോമാംസം കഴിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ പശുക്കളുടെ മാംസം മാത്രം കഴിക്കുന്നു. പട്ടിയിറച്ചിയും കഴിക്കൂ. ഏത് മൃഗത്തിന്റെ മാംസം കഴിച്ചാലും അവരുടെ ആരോഗ്യം മെച്ചപ്പെടും. പക്ഷേ എന്തുകൊണ്ട് റോഡുകളിൽ? നിങ്ങളുടെ വീടിനുള്ളിൽ കഴിക്കുക,” ബിജെപി നേതാവ് പറഞ്ഞു.

കൊൽക്കത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെ ബർദ്വാനിൽ നടന്ന ‘ഗോപ അഷ്ടമി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പശുക്കളെ മാത്രമാണ് മാതാവായി കണക്കാക്കുന്നതും വിദേശ പശുക്കളെ അങ്ങനെ കണക്കാക്കുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Intellectuals can eat dog meat too bengal bjp chiefs bizarre remark

Next Story
അയോധ്യ വിധി: ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് നേതാക്കളോട് ബിജെപിayodhya, അയോധ്യ, ram mandir in ayodhya, അയോധ്യയിലെ രാമക്ഷേത്രം, ram mandir construction, രാമക്ഷേത്രം നിർമാണം,bhoomi pujan ram mandir, രാമക്ഷേത്ര ഭൂമിപൂജ, bhoomi pujan narendra modi, ഭൂമിപൂജ നരേന്ദ്ര മോദി, ram mandir narendra modi, രാമക്ഷേത്രം നരേന്ദ്ര മോദി, indian express malayalam, rss, ആർഎസ്എസ്, vhp, വിഎച്ച്പി, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com