കോവിഡ് ബാധിച്ച നൂറിൽ പതിനെട്ട് പേരിൽ അഥവ അഞ്ചിൽ ഒന്ന് ആളുകളിലും, അണുബാധയുടെ 14 മുതൽ 90 വരെയുള്ള ദിവസങ്ങളിൽ മാനസിക പ്രശ്നങ്ങൾ കാണുന്നതായി പഠനം. കോവിഡ് -19 ഉള്ള 62,354 പേരിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ പ്രധാന കണ്ടുപിടിത്തമാണിത്. ലാൻസെറ്റിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാസ്തവത്തിൽ, കോവിഡുമായി ബന്ധപ്പെട്ട മനോരോഗ പ്രശ്നങ്ങൾ, മറ്റ് ശ്വാസകോശ രോഗങ്ങളായ അണുബാധക, പനി, ഒടിവ്, അല്ലെങ്കിൽ ചർമ്മ അണുബാധകൾ എന്നിവയേക്കാൾ കൂടുതലാണെന്ന് പഠനം പറയുന്നു.
കൊറോണ വൈറസ് ബാധിച്ചവരിൽ ഉറക്കമില്ലായ്മ, മറവി, ഉത്കണ്ഠ രോഗം എന്നിവ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. 65 വയസിൽ കൂടുതലുള്ള ഒരു വ്യക്തിയിൽ മറവി രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
“ഉത്കണ്ഠാ രോഗങ്ങൾ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ, ജെനറലൈസ്ഡ് ആൻഗ്സൈറ്റി, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, പാനിക് ഡിസോർഡർ എന്നിവയാണ് ഏറ്റവും കൂടുതൽ സംഭവിക്കുന്നത്,” പഠനം കണ്ടെത്തി.
നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിയ്ക്ക് കോവിഡ് -19 അണുബാധയെ തുടർന്ന് മാനസികാസ്വാസ്ഥ്യങ്ങൾക്ക് സാധ്യതയുണ്ടോ എന്നും പഠനം പരിശോധിച്ചു. സാധ്യത കൂടുതലാണ് എന്നാണ് പഠനം പറയുന്നത്. “കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള വർഷത്തിൽ മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയാൽ, കോവിഡ് -19 ആ വ്യക്തിയിൽ 65% അപകടസാധ്യത വർധിപ്പിക്കുന്നു,” പഠനം പറയുന്നു.
ഓക്‌സ്‌ഫോർഡിന് പുറമെ നിരവധി സംഘങ്ങൾ കോവിഡിന് ശേഷമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്.
ഒരു വലിയ ഡാറ്റാബേസ് നൽകുന്നതിന് കോവിഡ് കേസുകളിലെ ന്യൂറോളജിക്കൽ, ന്യൂറോ സൈക്കിയാട്രിക് ഡിസോർഡേഴ്സ് മാപ്പ് ചെയ്യുന്നതിന് യുകെ ആസ്ഥാനമായുള്ള കൊറോനെർവ് ഗ്രൂപ്പ് ഇപ്പോൾ ക്ലിനിക്കൽ റിപ്പോർട്ടുകൾ വഴി ഡാറ്റ സമാഹരിക്കുന്നു.
ഒക്ടോബറിൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ബിഎംജെ) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മരിച്ച കോവിഡ് -19 രോഗികളുടെ പോസ്റ്റ്‌മോർട്ടത്തിൽ തലച്ചോറിൽ വീക്കം ഉണ്ടായതായി തെളിവുകൾ കാണിക്കുന്നു. ന്യൂറോ ഇമേജിംഗ് പഠനങ്ങൾ ഗുരുതരമായ രോഗികളിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തി.
ആദ്യ തരംഗത്തിനുശേഷം ചൈനയിൽ നിന്ന് നടത്തിയ പഠനത്തിൽ 99 രോഗികളിൽ 9 ശതമാനം പേരും ആശയക്കുഴപ്പത്തിലാണെന്ന് കണ്ടെത്തി. ഏതാനും മാസങ്ങൾക്കുശേഷം, ജമാ ന്യൂറോളജി ചൈനയിലെ 214 രോഗികളെക്കുറിച്ച് മറ്റൊരു പഠനം പ്രസിദ്ധീകരിച്ചു. കുറഞ്ഞത് 78 രോഗികളിൽ ന്യൂറോളജിക് പ്രശ്നങ്ങൾ കണ്ടെത്തി.