/indian-express-malayalam/media/media_files/2025/11/27/ram-mandir-ayodhya-2025-11-27-15-32-33.jpg)
ചിത്രം: എക്സ്(Sri Ram Janmabhoomi Teerth Kshetra Trust)
അയോധ്യ: 4000 ത്തോളം തൊഴിലാളികളുടെയും ശില്പികളുടെയും അശ്രാന്ത പരിശ്രമം. 5 വർഷത്തെ രാപ്പകലില്ലാത്ത അധ്വാനം. രാജ്യത്തെ പ്രമുഖ ഐഐടി-കളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വിദഗ്ധരുടെ മേൽനോട്ടം. ഒടുവിൽ 1800 കോടി രൂപ ചെലവിൽ അയോധ്യയിൽ രാമക്ഷേത്രം തലയുയർത്തി നിൽക്കുന്നു. ആയിരം വർഷത്തോളം പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥാ മാറ്റങ്ങളെയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായിരിക്കുന്നത്.
നവംബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ പതാക ഉയർത്തി ധ്വജാരോഹണം നിർവഹിച്ചതോടെ നിർമ്മാണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായതായി പ്രഖ്യാപിച്ചു. 3000 കോടി രൂപയുടെ സംഭാവനയിൽ ഏകദേശം 1800 കോടി രൂപയാണ് ക്ഷേത്രനിർമ്മാണത്തിനായി ചെലവഴിച്ചതെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പ്രധാന ക്ഷേത്ര നിർമ്മാണം പൂർത്തിയായതായും ലാൻഡ്സ്കേപ്പിംഗ് പുരോഗമിക്കുന്നതായും ക്ഷേത്ര മതിലും ഓഡിറ്റോറിയവും 2026 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: അയോധ്യയിലെ ധ്വജാരോഹണം; നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്ന് പ്രധാനമന്ത്രി
मंदिर की आंतरिक संरचना के कुछ अत्यंत सुंदर चित्र
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) November 21, 2025
Some images of the mandir’s magnificent inner structure. pic.twitter.com/IUVguKZxlh
രാജസ്ഥാനിലെ ബൻസി പഹാർപൂർ സാൻഡ്‌സ്റ്റോൺ ഉപയോഗിച്ചാണ് അഞ്ചാം നൂറ്റാണ്ടിലെ നാഗര ശൈലിയിൽ ക്ഷേത്രം നിർമ്മാണം പൂർത്തിയാക്കിയത്. തുരുമ്പെടുക്കാൻ സാധ്യതയുള്ളതിനാൽ ഇരുമ്പോ സ്റ്റീലോ പൂർണ്ണമായും ഒഴിവാക്കി. കുരങ്ങന്മാരെയും പക്ഷികളെയും തടയാനുള്ള വലകൾ പോലും ഹൈദരാബാദിൽ നിന്ന് വരുത്തിയ 12.5 ടൺ ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: എംജിആറിന്റെ വിശ്വസ്തൻ ഇനി വിജയ്‌യുടെ വലംകൈ; സെങ്കോട്ടയ്യൻ ടിവികെയിൽ
ക്ഷേത്രത്തിന്റെ പ്രത്യേകതകൾ
- മൂന്നു നിലകളുള്ള ക്ഷേത്രത്തിന് 161 അടി ഉയരവും 235 അടി വീതിയും 360 അടി നീളവുമുണ്ട്.
- താഴത്തെ നിലയിൽ 160 തൂണുകളും ഒന്നാം നിലയിൽ 132 തൂണുകളുമുണ്ട്. ഇവയിൽ ദൈവ രൂപങ്ങൾ കൊത്തുപണികളാൽ അലങ്കരിച്ചിട്ടുണ്ട്.
- സ്വർണ്ണം പൂശിയ 14 വാതിലുകൾ താഴത്തെ നിലയിലുണ്ട്. ആകെ 47 വാതിലുകളാണ് ക്ഷേത്രത്തിനുള്ളത്.
- മൈസൂർ കരിങ്കല്ലിൽ തീർത്ത രാം ലല്ലയുടെ വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
जय श्री राम!
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) November 5, 2025
Jai Shri Ram! pic.twitter.com/j12YupawpP
Also Read: ഊബർ ഡ്രൈവർ കൈ പിടിച്ചു തിരിച്ചു, പൊലീസും സഹായിച്ചില്ല; ദുരനുഭവം വിവരിച്ച് യുവതി
സരയു നദിയിലെ ജലാംശം തറയിൽ കണ്ടെത്തിയതിനാൽ ഈർപ്പം തടയുന്നതിനായി 14 മീറ്റർ ആഴത്തിലുള്ള പ്രത്യേക അടിത്തറയാണ് ക്ഷേത്രത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രധാന ക്ഷേത്രസമുച്ചയം 2.7 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. മൊത്തം 70 ഏക്കറിൽ 20 ഏക്കർ നിർമ്മാണത്തിനും 30 ഏക്കർ പച്ചപ്പിനായും (ഗ്രീൻ ബെൽറ്റ്) മാറ്റിയിരിക്കുന്നു. പഞ്ചവടി മാതൃകയിലുള്ള വനപ്രദേശവും ഇതിൽ ഉൾപ്പെടുന്നു.
Read More: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരുക്ക്; അക്രമി അഫ്ഗാൻ സ്വദേശിയെന്ന് സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us