Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

സംഭവിച്ചതെല്ലാം സംഭവിച്ചു, ഇൻശാ അള്ളാ, ഇവിടെ സമാധാനം വരും: അജിത് ഡോവൽ

ബുർഖ ധരിച്ച വിദ്യാർഥിനി അജിത് ഡോവലിനു പിന്നാലെ പോയി തങ്ങൾ ഇവിടെ സുരക്ഷിതരല്ലെന്ന് പറഞ്ഞു

Ajit Doval BJP Delhi Protest

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ സന്ദർശിച്ചു. സംഘർഷത്തിനു ഇരകളായവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളും ആക്രമണങ്ങളും അജിത് ഡോവലിനോട് അവർ വിവരിച്ചു.

“ഡൽഹിയിലെ അവസ്ഥ നിയന്ത്രണവിധേയമാണെന്ന് അജിത് ഡോവൽ പറഞ്ഞു. നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. പൊലീസ് നല്ല രീതിയിൽ കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ജനങ്ങളെല്ലാം തൃപ്‌തരാണ്,” അജിത് ഡോവൽ ഡൽഹി സന്ദർശനവേളയിൽ പറഞ്ഞു.

Read Also: സംഘർഷ മേഖലകളിൽ സഞ്ചരിക്കരുത്; ഇന്ത്യയിലെ യുഎസ് പൗരന്‍മാർക്ക് എംബസിയുടെ നിർദേശം

തെരുവിലൂടെ നടക്കുകയായിരുന്ന അജിത് ഡോവലിനു പിന്നാലെ ബുർഖ ധരിച്ച ഒരു വിദ്യാർഥിനി നടന്നു. അജിത് ഡോവലിനു പിന്നാലെ നടന്നു ആ വിദ്യാർഥിനി പറഞ്ഞത് ഇങ്ങനെ: “ഞങ്ങൾ ഇവിടെ സുരക്ഷിതരാണെന്ന് തോന്നുന്നില്ല” ഉടൻ ഡോവലിന്റെ മറുപടി എത്തി: നിങ്ങൾ ആശങ്കപ്പെടേണ്ട, ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. ഇത് പൊലീസിന്റെ ഉത്തരവാദിത്തമാണ്, സർക്കാരിന്റെ ഉത്തരവാദിത്തമാണ്,”

“ചില അക്രമികളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കു പിന്നിൽ. അക്രമികളെ ഒറ്റപ്പെടുത്താനാണ് ജനങ്ങൾ ശ്രമിക്കുന്നത്. പൊലീസ് ഇവിടെ കാര്യങ്ങളെല്ലാം കൃത്യമായി നിർവഹിക്കുന്നുണ്ട്. ആശങ്ക വേണ്ട. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇൻശാ അള്ളാ, ഇവിടെ പൂർണ്ണമായും സമാധാനം സ്ഥാപിക്കപ്പെടും. എല്ലാവരും മറ്റുള്ളവരുമായി സ്‌നേഹത്തിലും സഹകരണത്തിലും ജീവിക്കണം. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാണ് പരസ്‌പരം ശ്രമിക്കേണ്ടത്. പ്രശ്‌നങ്ങൾ വർധിപ്പിക്കാനല്ല.” അജിത് ഡോവൽ പറഞ്ഞു.

അതേസമയം, വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങളെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പതിനെട്ട് കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇന്ന് പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങലുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ അറസ്റ്റ് ചെയ്‌തതായാണ് ഡൽഹി പൊലീസ് പറയുന്നത്.

ഡൽഹിയിലെ അക്രമങ്ങൾക്ക് കാരണം പുറത്തുനിന്നുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കലാപം അടിച്ചമർത്താൻ സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടു. “ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കലാപം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി വളരെ നല്ലൊരു ഡൽഹി സൃഷ്‌ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സാധാരണ ജനങ്ങൾ കലാപത്തിൽ ഇടപെട്ടിട്ടില്ല. അവർ ഇതിന്റെ ഭാഗമല്ല. പുറത്തുനിന്നുള്ളവരാണ് ഇവിടുത്തെ കലാപങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി സെെന്യത്തെ വിളിക്കണം. സമാധാനം പുനസ്ഥാപിക്കണം.” കേജ്‌രിവാൾ പറഞ്ഞു. സെെന്യത്തെ വിളിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Inshallah there will be complete peace here ajit doval after delhi visit

Next Story
സംഘർഷ മേഖലകളിൽ സഞ്ചരിക്കരുത്; ഇന്ത്യയിലെ യുഎസ് പൗരന്‍മാർക്ക് എംബസിയുടെ നിർദേശംDelhi Protest Riot BJP RSS
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express