കൊച്ചി: ഏതൻസ് കടലിടുക്കിൽ പട്രോളിങ് നടത്തുന്നതിനിടെ സൊമാലിയൻ കടൽക്കൊളളക്കാരെ ഇന്ത്യൻ നാവിക സേന സംഘം പിടികൂടി. സൊമാലിയൻ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
18 പേരോളം ഉണ്ടായിരുന്ന മത്സ്യബന്ധന ബോട്ടിൽ സംശയത്തെ തുടർന്നാണ് ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുനയനയിലുണ്ടായിരുന്നവർ പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്നും അഞ്ച് തോക്കുകളും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തു.
പിടിച്ചെടുത്ത തോക്കുകളിൽ മൂന്നെണ്ണം എകെ 47 തോക്കുകളാണ്. ബോട്ടിൽ നിന്ന് ആകെ 471 വെടിയുണ്ടകളും കണ്ടെടുത്തു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന സൊമാലിയയിൽ തങ്ങളുടെ നിരീക്ഷണ ദൗത്യത്തിനിടെ കൊളളക്കാരെ പിടികൂടുന്നുണ്ട്. തോക്കുകൾക്കും വെടിയുണ്ടകൾക്കും ലൈസൻസ് ഉണ്ടായിരുന്നില്ല.
വൻ ആയുധശേഖരവുമായി സൊമാലിയൻ ബോട്ട് ഇന്ത്യൻ നാവിക സേന സംഘം പിടികൂടി
സൊമാലിയൻ തീരത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ സൊക്കോത്ര ദ്വീപിന് സമീപത്ത് വച്ചാണ് ഡിസംബർ ഏഴിന്, ദക്ഷിണ നാവിക സേന സംഘം ഇതിന് മുൻപ് വിജയകരമായ ഓപ്പറേഷൻ നടത്തിയത്.
ബോട്ടിൽ നിന്ന് നാല് ഹൈ കാലിബർ എകെ 47 തോക്കുകളും ഒരു മെഷീൻ ഗണ്ണും, ഇവയ്ക്കാവശ്യമായ വെടിയുണ്ട ശേഖരവും നാവിക സേനാംഗങ്ങൾ കണ്ടെത്തി. സൊമാലിയൻ സമുദ്രാതിർത്തിയിൽ അനധികൃത മത്സ്യബന്ധന ബോട്ടുകളിലൂടെയുളള കടൽക്കൊളളക്കാരുടെ സഞ്ചാരവും ആക്രമണവും നിയന്ത്രിക്കുന്നതിനാണ് ലോകത്തെ മികച്ച നാവിക സേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്.
സൊമാലിയയില്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു