scorecardresearch

ആണവ ബ്ലാക്ക്മെയിലിങ് ഇനി വേണ്ട; കടലിൽ ഇന്ത്യക്ക് കാവലായി അരിഹന്ത്

മുപ്പതുവർഷം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്

മുപ്പതുവർഷം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്

author-image
WebDesk
New Update
ആണവ ബ്ലാക്ക്മെയിലിങ് ഇനി വേണ്ട; കടലിൽ ഇന്ത്യക്ക് കാവലായി അരിഹന്ത്

ആണവ പോർമുനയുള്ള ബാലിസ്റ്റിക്ക് മിസൈൽ വഹിക്കാവുന്ന മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് ഇനി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗം . ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ മുങ്ങിക്കപ്പnലാണ് അരിഹന്ത്. നിരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ അരിഹന്ത് സേനയുടെ ഭാഗമായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Advertisment

ഇതോടെ മറ്റൊരു നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയത്. കര,​ വ്യോമ,​ കടൽ മാർഗം ആണവ മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികൽ ഇതോടെ ഇന്ത്യയും ഇടം നേടി. യു.എസ്,​ റഷ്യ,​ ഫ്രാൻസ്,​ ചൈന,​ ബ്രിട്ടൻ എന്നിവയാണ് പട്ടികയിലുള്ള മറ്റുരാജ്യങ്ങൾ.

അണുവായുധങ്ങളുടെ പേരിൽ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവർക്കുള്ള ഇന്ത്യയുടെ മറുപടിയാണ് അരിഹന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചരിത്രം എന്നും ഓർക്കുന്ന സംഭവമാണിതെന്നും മോദി പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേണം ഇന്ത്യയുടെ ആണവപദ്ധതികളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ 130 കോടി ജനതയ്ക്ക് ശത്രുരാജ്യങ്ങളുടെ ഭീഷണികളിൽ നിന്ന് അരിഹന്ത് സംരക്ഷണം ഉറപ്പാക്കുമെന്നും മോദി ട്വീറ്റിൽ കുറിച്ചു. അരിഹന്തിന് പിന്നിൽ പ്രവർത്തവച്ചവരെ അഭിനന്ദിക്കാനും മോദി മറന്നില്ല.

Advertisment

ന്യൂക്ലിയർ കമാൻഡ് അതോറിട്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അരിഹന്തിന്റെ നിർമ്മാണം,​ മുപ്പതുവർഷം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്.

കടലിൽ എവിടെ നിന്നുവേണെങ്കിലും കരയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ സാധിക്കുന്ന മുങ്ങികപ്പലാണ് അരിഹന്ത്. നിരീക്ഷണ സംവിധാനങ്ങൾക്കു പിടികൊടുക്കാതെ ഏറെ നേരം മറഞ്ഞിരിക്കാനാകും. ശത്രുരാജ്യത്തിന്റെ തീരമേഖലയിലേക്ക് ആരും അറിയാതെ കടന്നു ചെല്ലാനും ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാനും സാധിക്കും. കരയിൽനിന്നു വിക്ഷേപിക്കാനാകുന്ന ഷോർട്ട്–റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെക്കാൾ ഫലപ്രദമാണ് അരിഹന്ത്.

2015 മുതൽ പട്രോളിംഗ് നടത്തുന്ന ചൈനയുടെ ആണവ മുങ്ങിക്കപ്പലിനുള്ള ഇന്ത്യയുടെ മറുപടിയായും ഐ.എൻ.എസ് അരിഹന്ത് വിലയിരുത്തപ്പെടുന്നുണ്ട്. ഈ മുങ്ങിക്കപ്പലിന്റെ ദൂരപരിധിയിൽ ചൈനയും ഉൾപ്പെടും.

Ministry Of Defence India Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: