ന്യൂഡൽഹി: പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളുമായി രാജ്യത്തെ പല തുറമുഖങ്ങളിലും കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഇവിടങ്ങളിൽ പരിശോധന ആരംഭിച്ചു. മുംബൈയിൽ കപ്പലുകൾ വഴി വന്ന കണ്ടെയ്നറുകൾ പരിശോധിച്ചു റവന്യു ഇന്റലിജൻസ് വരികയാണ്. ഡൽഹിയിലെ തുഗ്ലക്കാബാദിൽ രാത്രിയും പരിശോധന നടത്തിയിരുന്നു. ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്നറുകളൊന്നും പുറത്തേക്ക് അയയ്ക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ