scorecardresearch

ഇൻഫ്‌ളുവൻസർമാരായ ദമ്പതികളുടെ തമ്മിലടി; മാരിയോയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയിൽ മാരിയോക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയിൽ മാരിയോക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

author-image
WebDesk
New Update
Police | Police Kerala

പ്രതീകാത്മക ചിത്രം

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ളുവൻസർമാർ ദമ്പതികൾ തമ്മിൽ തല്ലിയ കേസിൽ മാരിയോ ജോസഫിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ. കുറ്റം തെളിഞ്ഞാൽ ഒരു മാസം തടവേ അയ്യായിരം വരെ രൂപ പിഴയോ ശിക്ഷ ലഭിച്ചേക്കാം.

Advertisment

Also Read:സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ; മൂന്നിടത്ത് യെല്ലോ അലർട്ട്

ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയിൽ മാരിയോക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Also Read:അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾക്ക് ദാരൂണാന്ത്യം

ഇരുവരും ഒമ്പത് മാസമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ 25-ന് പ്രശ്‌നങ്ങൾ പരിഹരിക്കാനായി ജിജി മാരിയോയ്ക്കടുത്തെത്തിയിരുന്നു. സംസാരത്തിനിടെ ഇയാൾ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടതു കയ്യിൽ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് വീണ്ടും നോട്ടീസ്

70,000 രൂപയുള്ള ഫോൺ പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബിഎൻസ് 126(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിജിക്കെതിരെ മാരിയോയും പരാതി നൽകിയിട്ടുണ്ട്. തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം.

Read More:പിഎം ശ്രീ പദ്ധതി; നടപടികൾ നിർത്തിവെക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു

Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: