scorecardresearch

Latest News

നാണയപ്പെരുപ്പം: റിപ്പൊ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് നടപടി

Sakthikantha Das

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പൊ നിരക്ക് വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റുകൾ വര്‍ധിപ്പിച്ച് (ബിപിഎസ്) 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) നടന്ന ഓഫ് സൈക്കിൾ മീറ്റിങ്ങിലാണ് തീരുമാനമായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നാണയപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ പണപ്പെരുപ്പം വര്‍ധിക്കുന്നതിന് കാരണമായണന്നും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാണെന്നും ആർബിഐ ഗവർണർ പറഞ്ഞു. യൂറോപ്പിലെ സംഘർഷവും കയറ്റുമതിയിലെ നിയന്ത്രണവും മൂലമാണ് ഭക്ഷ്യ എണ്ണയുടെ ക്ഷാമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തികാന്ത ദാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 953.83 പോയിന്റ് (1.67 ശതമാനം) ഇടിഞ്ഞ് 56,022.16 ലും നിഫ്റ്റി 50 287.65 പോയിന്റ് (1.69 ശതമാനം) ഇടിഞ്ഞ് 16,781.45 ലും എത്തി. കഴിഞ്ഞ മാസം നടന്ന എംപിസി യോഗത്തിൽ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള നിലപാട് പിൻവലിക്കാൻ തീരുമാനിച്ചിരുന്നതായും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Also Read: 2020 കോവിഡ് കാലത്ത് മരണ നിരക്കിൽ 6 ശതമാനം വർധനവ്: രജിസ്ട്രാർ ജനറൽ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Inflation repo rate hiked by reserve bank of india