ആഭ്യന്തര കലഹം; ബംഗാളിൽ തൃണമൂൽ നേതാക്കൾക്ക് നേരെ വാതിലടച്ച് ബിജെപി

മികച്ച പ്രതിച്ഛായയില്ലാത്ത നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ബി-ടീമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല

BJP on TMC, ബിജെപി, TMC on BJP, തൃണമൂൽ കോൺഗ്രസ്, TMC leader Joins BJP, ബംഗാൾ, Kailash Vijayvargiya on BJP, Kailash Vijayvargiya on TMC, Dipak Haldar in BJP, Bengal Diamond Harbour, Indian Express News, Indian Express, iemalayalam, ഐഇ മലയാളം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിൽ ചേരുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബിജെപി. “ഭരണകക്ഷിയുടെ ബി ടീമാകാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. ഇനി മുതൽ പാർട്ടി ബിജെപി പ്രാദേശിക നേതൃത്വവുമായി കൂടിയാലോചിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൂക്ഷമ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ പ്രവേശനം ലഭിക്കൂവെന്നും കൈലാഷ് വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷിയിൽ നിന്ന് രാജിവച്ച ദീപക് ഹൽദാർ കൂടി പാർട്ടിയിൽ ചേർന്ന ദിവസത്തിലാണ് പാർട്ടി പ്രഖ്യാപനം.

“മികച്ച പ്രതിച്ഛായയില്ലാത്ത നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ബി-ടീമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആരോപണങ്ങള്‍ നേരിടുന്ന ആളുകളും അല്ലെങ്കില്‍ അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും പാര്‍ട്ടിയില്‍ ചേരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു.

Read More: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡ ഇന്ന് തിരുവനന്തപുരത്ത്

ബിജെപിക്കുള്ളിൽ പുകച്ചിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തൃണമൂൽ നേതാക്കളെ ഉൾപ്പെടുത്തുന്നത് തടയാനുള്ള തീരുമാനം പാർട്ടി സ്വീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപിയിൽ ചേർന്ന ടിഎംസി നേതാക്കൾക്ക് നൽകിയ പ്രാധാന്യത്തിൽ പാർട്ടിയിലെ നേതാക്കൾ അതൃപ്തരാണെന്ന് വൃത്തങ്ങൾ പറഞ്ഞു. പാര്‍ട്ടിക്കൊപ്പം ആദ്യം മുതലേ അടിയുറച്ച് നിന്നവരെ അവഗണിക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ആർ‌എസ്‌എസ് നേതാക്കൾ പോലും ടി‌എം‌സി നേതാക്കൾ ബിജെപിയിൽ ചേരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഒരു പ്രതിച്ഛായയും ഇല്ലാത്ത ആളുകളാണ് ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട ആളുകളെ ബിജെപി ഒരു മടിയും കൂടാതെ സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി 18 എം‌എൽ‌എമാരെയും തൃണമൂൽ കോൺഗ്രസിന്റെ ഒരു എംപിയെയും സി‌പി‌ഐ (എം), കോൺഗ്രസ് എന്നിവയിൽ നിന്ന് മൂന്ന് എം‌എൽ‌എമാരെയും സി‌പി‌ഐയിൽ നിന്ന് ഒരു എം‌എൽ‌എയെയും ബിജെപി പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബംഗാളിൽ ബിജെപിക്ക് അടിത്തറ നഷ്ടമായതിന്റെ പ്രതിഫലനമാണിതെന്ന് പാർട്ടിയുടെ പുതിയ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

“ബിജെപിക്ക് നേതാക്കളോ ബംഗാളിൽ മുഖമോ ഇല്ല. അതിനാൽ, അവർ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ വേട്ടയാടുകയായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ കലഹത്തിലേക്ക് നയിച്ചു.” തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് അടിത്തറ നഷ്ടമായെന്ന് ടിഎംസി വക്താവ് സൗഗത റോയ് പറഞ്ഞു.

294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Infighting grows bjp says no more joining of tmc leaders en masse

Next Story
കർഷകരെ തടയാൻ റോഡ് നിറയെ ആണികൾ; നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഡൽഹി പൊലീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com