/indian-express-malayalam/media/media_files/uploads/2017/02/gulf-workers.jpg)
ന്യൂഡൽഹി: രാജ്യത്തെ വ്യാവസായിക വളർച്ച നിരക്കിന്റെ വേഗത കുറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 2019 ജനുവരിയിൽ വ്യാവസായിക വളർച്ച 1.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായാണ് കണക്ക്. കഴിഞ്ഞ വർഷം ഇത് 7.5 ശതമാനമായിരുന്നു.
വ്യാവസായി ഉൽപ്പാദനം 2018-19 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജനുവരി വരെയുളള കാലത്ത് 4.4 ശതമാനത്തിലേക്കാണ് വളർന്നത്. കഴിഞ്ഞ വർഷം ഇത് 4.1 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ചൊവ്വാഴ്ച ഈ കണക്ക് പുറത്തുവിട്ടത്.
അതേസമയം റീട്ടെയ്ൽ രംഗത്ത് പണപ്പെരുപ്പം നാല് മാസത്തെ ഏറ്റവും ഉയർന്ന തോതിൽ എത്തി. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇത് 2.57 ശതമാനമാണ്. ഭക്ഷ്യധാന്യങ്ങളുടെ വിലയിലുണ്ടായ വർദ്ധനവാണ് ഇതിലേക്ക് നയിച്ചത്.
ഉപഭോക്തൃ വില വിവര സൂചിക പ്രകാരമുളള വിലക്കയറ്റം ജനുവരിയിൽ 1.97 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ ഇത് 4.44 ശതമാനമായി. ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലയിൽ പക്ഷെ നെഗറ്റീവ് 0.66 ശതമാനത്തിലായിരുന്നു. ജനുവരിയിലേതിനേക്കാൾ (-) 2.24 ശതമാനം വർദ്ധനവാണ് ഉണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.