ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കേന്ദ്രാനുമതി. കൊളീജിയം ശുപാർശ മൂന്നുമാസത്തോളം തടഞ്ഞു വച്ച ശേഷമാണ് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതിയില്‍ പ്രാക്ട്‌സ് ചെയ്യവേ നേരിട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. അതേസമയം, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് മലയാളിയായ കെ.എം.ജോസഫിന്റെ സുപ്രീം കോടതി നിയമനത്തില്‍ അനശ്ചിതത്വം തുടരുകയാണ്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി.മല്‍ഹോത്രയുടെ മകളാണ് ഇന്ദു. 2007-ലാണ് സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ