scorecardresearch

ഇൻഡോറിലെ മലിനജല ദുരന്തം: ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിൽ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും സുരക്ഷിതമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിൽ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും സുരക്ഷിതമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

author-image
WebDesk
New Update
Rahul Gandhi

ഫയൽ ഫൊട്ടോ

ഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 10 പേർ മരണപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിൽ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും സുരക്ഷിതമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിന്റെ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് രാഹുൽ പറഞ്ഞു. സാധാരണക്കാർ ദാരുണമായി മരണപ്പെടുമ്പോൾ പ്രധാനമന്ത്രി നിശബ്ദത പാലിക്കുകയാണെന്നും വികസനത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നും, രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. 

Also Read: ഇൻഡോറിലെ മലിന ജലത്തെപ്പറ്റി ഉയർന്നത് നിരവധി പരാതികൾ; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആശുപത്രികളിലുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡോറിൽ വെള്ളമില്ലായിരുന്നു, വിഷമായിരുന്നു വിതരണം ചെയ്തതെന്നും അധികൃതർ കുംഭകർണ്ണനെപ്പോലെ ഉറങ്ങയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read:ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി; മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മധ്യപ്രദേശ് സർക്കാർ ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുടിവെള്ള പൈപ്പുകളിൽ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More: ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു: ഏഴ് മരണം; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാൽ ഇടപെടുമെന്ന് ട്രംപ്

Rahul Gandhi Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: