ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ആറു മാസം പ്രായമുളള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെടുന്നതിന് മുൻപ് കുഞ്ഞ് പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്.

21 കാരനായ സുനിൽ ബീൽ ആണ് കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നത്. ഇയാൾ കുഞ്ഞിനെ തോളിലെടുത്ത് നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

രാജ്‌വാദ ഫോർട്ടിന് പുറത്തെ തെരുവിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ഇവർക്ക് സമീപത്തായി സുനിൽ ബീലും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഇയാൾ കുഞ്ഞിനെ തട്ടിയെടുത്തു കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ കുടുംബത്തിന് പരിചയമുളള വ്യക്തിയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.

പുലർച്ചെ 4.45 ഓടെ ഇയാൾ കുഞ്ഞിനെയും തോളിലെടുത്ത് നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കൾ ഉറങ്ങിക്കിടന്നതിന്റെ 50 മീറ്റർ അകലെയായാണ് കണ്ടെടുത്തത്. കുറ്റകൃത്യത്തിനുശേഷം പ്രതി കുഞ്ഞിന്റെ മൃതദേഹം എടുത്തെറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ