scorecardresearch

സ്റ്റേജിലേക്ക് സുനാമി തിരകളെത്തി, അപകടത്തിൽപ്പെട്ട് മ്യൂസിക് ബാൻഡ്; നടുക്കുന്ന വീഡിയോ

മ്യൂസിക് ഷോ നടത്തുകയായിരുന്ന ബാൻഡ് സംഘം സുനാമിയിൽപ്പെടുന്നതിന്റെ വീഡിയോ നടുക്കുന്നതാണ്

മ്യൂസിക് ഷോ നടത്തുകയായിരുന്ന ബാൻഡ് സംഘം സുനാമിയിൽപ്പെടുന്നതിന്റെ വീഡിയോ നടുക്കുന്നതാണ്

author-image
WebDesk
New Update
സ്റ്റേജിലേക്ക് സുനാമി തിരകളെത്തി, അപകടത്തിൽപ്പെട്ട് മ്യൂസിക് ബാൻഡ്; നടുക്കുന്ന വീഡിയോ

ജക്കാർത്ത: ഒറ്റ രാത്രിയിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇന്തോനേഷ്യയിലെ സുമാത്ര- ജാവ ദ്വീപ് വാസികൾ. ശനിയാഴ്ച രാത്രിയിലുണ്ടായ സുനാമിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കടന്നു. നിരവധി പേരെ കാണാതായി. ക്രാക്‌തോവ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് കടലിനടിയിലുണ്ടായ ഭൂചലനമാണ് സുനാമിക്ക് കാരണമെന്നാണ് ഇന്തോനേഷ്യയിലെ ജിയോളജിക്കൽ ഏജൻസി അറിയിച്ചത്. അമാവാസി ദിനങ്ങളിലുണ്ടാകുന്ന വലിയ തിരകളും സുനാമിക്ക് ശക്തി കൂട്ടിയതായി ഏജൻസി പറയുന്നു.

Advertisment

രാത്രി 9 മണിക്കാണ് ക്രാക്‌തോവ അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടാകുന്നത്. ഇതിനു പിന്നാല 9.30 ഓടെ സുനാമി തിരകൾ ഉയർന്നു പൊങ്ങുകയും ചെയ്തു. ബാന്റൺ പ്രവിശ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ടാൻജങ് ലെസങ്ങിലും സുനാമി തിരകളെത്തി. പ്രവിശ്യയിലുളള പാൻഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത്.

സുനാമിയിൽനിന്നുളള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ തീരത്ത് മ്യൂസിക് ഷോ നടത്തുകയായിരുന്ന ബാൻഡ് സംഘം സുനാമിയിൽപ്പെടുന്നതിന്റെ വീഡിയോ നടുക്കുന്നതാണ്. സ്റ്റേജിൽ ഷോ നടക്കുമ്പോൾ പെട്ടെന്ന് സുനാമി എത്തുകയും സ്റ്റേജ് തകരുകയുമായിരുന്നു.

Advertisment

ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. സെപ്റ്റംബറിൽ സുലാവേസി ദ്വീപിലെ പാലുവിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 2,500 പേരാണ് മരിച്ചത്.

Tsunami Indonesia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: