ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിന് ശേഷം ആരാധകര്‍ മൈതാനം കൈയ്യടക്കിയതിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് 174 പേര് കൊല്ലപ്പെടുകയും 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ലോകത്തിലെ ഏറ്റവും മോശം സ്റ്റേഡിയം ദുരന്തങ്ങളിലൊന്നാണിതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച കിഴക്കന്‍ ജാവ പ്രവിശ്യയില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം രാത്രി അവസാനിച്ചതിന് ശേഷം, തോറ്റ ടീമിന്റെ ആരാധകര്‍ പിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ പരിച്ച് വിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലും ശ്വാസംമുട്ടനുഭവപ്പെട്ടതായി ഈസ്റ്റ് ജാവ പോലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രാദേശിക വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകളില്‍ ആളുകള്‍ മലംഗിലെ സ്റ്റേഡിയത്തിലെ പിച്ചിലേക്ക് ഓടുന്നതും ബോഡി ബാഗുകളുടെ ചിത്രങ്ങളും കാണിച്ചു. ഇന്തോനേഷ്യയില്‍ മുമ്പും മത്സരങ്ങള്‍ക്കിടെ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്, ക്ലബ്ബുകള്‍ തമ്മിലുള്ള ശക്തമായ മത്സരം ചിലപ്പോള്‍ ആരാധകകരുടെ അക്രമത്തിന് വഴിവെക്കുന്നു. സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കാത്തതുള്‍പ്പെടെ ഫുട്ബോള്‍ മത്സരങ്ങളിലെ സുരക്ഷ മന്ത്രാലയം പുനഃപരിശോധിക്കുമെന്ന് ഇന്‍ഡോനേഷ്യയുടെ കായിക മന്ത്രി സൈനുദ്ദീന്‍ അമാലി കോംപാസ് ടിവിയോട് പറഞ്ഞു.
പെര്‍സെബയ 3-2ന് വിജയിച്ച മത്സരത്തെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലിഗ 1 ഗെയിമുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോള്‍ അസോസിയേഷന് (പിഎസ്എസ്ഐ) അറിയിച്ചു. ആഗോള സ്റ്റേഡിയം ദുരന്തങ്ങളില്‍ 1989 ഏപ്രിലില്‍, ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതും ബാരിക്കേട് തകര്‍ന്നപ്പോള്‍, 96 ലിവര്‍പൂള്‍ അനുകൂലികള്‍ ബ്രിട്ടനില്‍ മരിച്ചിരുന്നു. അടുത്ത വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലാണ് ഫിഫ അണ്ടര്‍ 20 ലോകകപ്പിന് ഇന്‍ഡോനേഷ്യ ആതിഥേയത്വം വഹിക്കുന്നത്.