/indian-express-malayalam/media/media_files/uploads/2018/08/indonasia-Indonesia-Lifts-Tsunami-Warning-After-Quake-2016.jpg)
ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ലോംബോക്ക് ദ്വീപിലെ വടക്കന്‍ തീരത്താണ് റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെ ദുരന്ത നിവാരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും വൈകാതെ ഇത് പിന്‍വലിച്ചു.
ഇന്തോനേഷ്യയുടെ റിസോര്‍ട്ട് ദ്വീപുകളായ ബാലിയിലും ലോംബോക്കിലും ആണ് ചലനങ്ങള്‍ ഉണ്ടായത്. രണ്ടിടത്തേയും വിമാനത്താവളങ്ങളില്‍ ചെറിയ തോതില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം സാധാരണരീതിയിലായി.
കഴിഞ്ഞയാഴ്ച്ച ലോംബോക്കില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 14 പേര്‍ മരിച്ചിരുന്നു. ബാലിയില്‍ മിനുട്ടുകളോളം ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. പരിഭ്രാന്തരായ ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ഇറങ്ങിയോടി. നിരവധി വിദേശിയരുളള ദ്വീപുകളില്‍ വിമാനത്താവളങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.