ജക്കാർത്ത: ഇന്തോനേഷ്യയിലെ ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തി വീണ്ടും അതിശക്തമായ ഭൂചലനം. ലോബോംക്ക് പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇത്. നേരത്തെ, ബോ-ബോ നഗരത്തിലും വൻ ഭൂചലനം ഉണ്ടായിരുന്നു. ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6.0 ആണ് തീവ്ര രേഖപ്പെടുത്തിയിരുന്നത്.

ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിന്റെ ഉറവിടം ഭൗമോപരിതലത്തിൽ നിന്ന് 4.3 മീറ്റർ മാത്രം താഴെ നിന്നാണെന്നാണ് വിവരം. ഇതാണ് ചലനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് കരുതുന്നു. ഈ അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് വിവരം.

എന്നാൽ രണ്ടാമതുണ്ടായ ഭൂമികുലുക്കത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് കൂടുതൽ നാശം വിതച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. അതേസമയം ശക്തമായ ഭൂചലനങ്ങൾ നടന്നെങ്കിലും സുനാമി മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ