ചൈന പൊതു ആശങ്ക; സൈനിക, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറി ഇന്ത്യയും യുഎസും

നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക, യുദ്ധോപകരണങ്ങളുടെ വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍, ചോര്‍ത്തിയെടുത്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറി

india us ties, india china ties, india us military ties, india china ladakh, india china standoff, michael pompeo, s jaishankar, ladakh china, us china ties

ഇന്ത്യയും യുഎസും ഇന്റലിജന്‍സ്, സൈനിക സഹകരണം അസാധാരണമാം വിധം വര്‍ദ്ധിപ്പിച്ചു. ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ 11 ആഴ്ചയിലധികമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചത്താലത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള നടപടികള്‍ നിശബ്ദമായി നടത്തിവരികയായിരുന്നു.

ജൂണ്‍ മൂന്നാം വാരം ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കേല്‍ ആര്‍ പോംപിയോ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് തവണ ഉന്നതതല ഫോണ്‍ സംഭാഷണങ്ങളും നടന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് സിഒബ്രീനുമായും ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ ബിപിന്‍ റാവത്തും അമേരിക്കയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ മാര്‍ക്ക് എ മില്ലിയുമായും സംഭാഷണം നടന്നു.

Read Also: ഇന്ത്യയുടേയും നേപ്പാളിന്റേയും സൈന്യങ്ങള്‍ ഭായി ഭായി ആയതെങ്ങനെ?

രണ്ടു രാജ്യങ്ങളുടേയും സുരക്ഷ, സൈനിക, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഈ സംഭാഷണങ്ങള്‍ സഹായിച്ചു.

തിങ്കളാഴ്ച്ച ഇരുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ പങ്കെടുത്ത സൈനിക അഭ്യാസവും നടന്നിരുന്നു.

പോംപിയോയും ജയശങ്കറും തമ്മില്‍ നടന്ന സംഭാഷണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സുരക്ഷാ സഹകരണത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നത്. ജൂലൈ രണ്ടാം വാരം ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് ടി എസ്പര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനേയും വിളിച്ചിരുന്നു.

നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക, യുദ്ധോപകരണങ്ങളുടെ വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍, ചോര്‍ത്തിയെടുത്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറി.

Read Also: China common worry, India and US step up military, intel ties

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indo us cooperation china michael r pompeo s jaishankar

Next Story
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com