ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (ഐആര്‍സിടിസി) നിന്നും മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. വെബ്സൈറ്റിലെ ഐഡി ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് 12 ടിക്കറ്റ് വരെ പ്രതിമാസം ബുക്ക് ചെയ്യാം. നേരത്തെ പരമാവധി ആറെണ്ണമായിരുന്നു.
അധാര് കാര്‍ഡുമായി ലിങ്ക് ചെയ്തവര്‍ക്ക് ഇനിമുതല്‍ 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. നേരത്തെ പരമാവധി 12 ടിക്കറ്റുകള്‍ മാത്രമായിരുന്നു ലിങ്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
Also Read: പ്രവാചകനെതിരായ പരാമര്‍ശം ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനമില്ലാതാക്കി: രാഹുല്‍ ഗാന്ധി