ശ്രീനഗര്‍: ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. വെകുന്നേരം ഏഴ് മണിയോടെ തുടങ്ങിയ ആക്രമണം തുടര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായ പ്രത്യാക്രമണം തുടരുകയാണ്.

ഇന്ന് ഇത് രണ്ടാമത്തെ തവണയാണ് കൃഷ്ണ ഘാട്ടിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ ജെപി സിംഗിനെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മൂന്ന് പാക് പൗരന്മാര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ജെപി സിംഗിനോട് പാക്കിസ്ഥാന്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ