scorecardresearch

Indigo Flight Cancellation: ഇൻഡിഗോ വിമാന സർവീസുകളിൽ നിയന്ത്രണം: 130 വിമാനങ്ങൾ റദ്ദാക്കി; കൂടുതലും ബെംഗളൂരുവിൽ

Indigo Flight Cancellations Today: കേരളത്തിലേക്കുള്ള പ്രധാന സർവീസുകളെ ഈ നിയന്ത്രണം വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം

Indigo Flight Cancellations Today: കേരളത്തിലേക്കുള്ള പ്രധാന സർവീസുകളെ ഈ നിയന്ത്രണം വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം

author-image
Sukalp Sharma
New Update
Indigo Flight

എക്സ്പ്രസ് ഫോട്ടോ: അമിത് ചക്രവർത്തി

Indigo Flight Services Restriction Today: ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും നിർദേശപ്രകാരം ആഭ്യന്തര വിമാന സർവീസുകളിൽ ഇൻഡിഗോ നിയന്ത്രണം ഏർപ്പെടുത്തി. ദിവസേനയുള്ള സർവീസുകളിൽ 10 ശതമാനം കുറവ് വരുത്താനാണ് നിർദേശം. ഇതുപ്രകാരം 94 റൂട്ടുകളിലായി ഏകദേശം 130 വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി.

Advertisment

Also Read: ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരാൾ മരിച്ചതായി വിവരം

എന്നാൽ, യാത്രക്കാർ ഏറെയുള്ള തിരക്കേറിയ റൂട്ടുകളെ ഈ തീരുമാനം കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ വിമാനത്താവളങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സർവീസുകൾ പഴയപടി തുടരും. ഡൽഹി-മുംബൈ, ഡൽഹി-ബെംഗളൂരു, മുംബൈ-ബെംഗളൂരു തുടങ്ങിയ അതീവ തിരക്കേറിയ റൂട്ടുകളിൽ വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ഈ തീരുമാനം.

സർവീസുകൾ വെട്ടിക്കുറച്ചതിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ബെംഗളൂരു വിമാനത്താവളത്തെയാണ്. ഇവിടെ നിന്ന് ഏകദേശം 52 സർവീസുകൾ (26 വീതം പുറപ്പെടലും എത്തുക്കലും) റദ്ദാക്കി. ഹൈദരാബാദ് (34), ചെന്നൈ (32), കൊൽക്കത്ത, അഹമ്മദാബാദ് (22 വീതം) എന്നിവിടങ്ങളിലും സർവീസുകൾ കുറച്ചിട്ടുണ്ട്. 

Also Read: ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെത്തുടർന്ന് ആക്രമണം; വിദ്യാർത്ഥി കൊല്ലപ്പെട്ടു

ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള സർവീസുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിലേക്കുള്ള പ്രധാന സർവീസുകളെ ഈ നിയന്ത്രണം വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇൻഡിഗോയുടെ രാജ്യാന്തര സർവീസുകളെ ഡിജിസിഎയുടെ ഈ ഉത്തരവ് ബാധിക്കില്ല. നിലവിലുള്ള 300-ഓളം അന്താരാഷ്ട്ര വിമാനങ്ങൾ തടസമില്ലാതെ സർവീസ് തുടരും.

Also Read: ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്

വിമാന ജീവനക്കാരുടെ കുറവും പുതിയ ഡ്യൂട്ടി സമയ നിയമങ്ങളും മൂലമുണ്ടായ പ്രതിസന്ധികളെത്തുടർന്നാണ് സർവീസുകൾ പുനക്രമീകരിക്കാൻ ഡിജിസിഎ നിർദേശിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകദേശം 2,200 പ്രതിദിന വിമാന സർവീസുകൾ എയർലൈൻ നടത്തുന്നുണ്ട്. നേരത്തെ 2,300-ലധികം പ്രതിദിന വിമാന സർവീസുകൾ നടത്തിയിരുന്നതിനേക്കാൾ ഇത് അല്പം കുറവാണ്. മാർച്ചിൽ ശീതകാല ഷെഡ്യൂൾ അവസാനിക്കുന്നത് വരെ ഈ ക്രമീകരണം തുടരാനാണ് സാധ്യത.

Read More: നാവിക സേനയുടെ അന്തർവാഹിനിയിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു

Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: