scorecardresearch

തീവെട്ടിക്കൊള്ള വേണ്ട; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

IndiGo disruption: നിലവിലെ സാഹചര്യം ദുരുപയോഗം ചെയ്ത് വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം

IndiGo disruption: നിലവിലെ സാഹചര്യം ദുരുപയോഗം ചെയ്ത് വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം

author-image
WebDesk
New Update
Flights indigo

ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ തടസപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധിക്കിടയിൽ വിമന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി യാത്രക്കാരെ വലയ്ക്കുകയാണ് മറ്റ് വിമാനക്കമ്പനികൾ. എന്നാൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത് നിയന്ത്രിക്കാനായി കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വന്നു. 

Advertisment

മറ്റ് എയർലൈൻസുകൾ വിമാന ടിക്കറ്റ് നിരക്കിൽ വരുത്തിയ അമിത വർധനവിനെ തുടർന്നുള്ള ആശങ്കകൾ ഗൗരവമായി കണക്കിലെടുത്ത് എല്ലാ റൂട്ടിലും ന്യായമായ ടിക്കറ്റ് വില എന്നത് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ 'റെഗുലേറ്ററി അധികാരം'ഉപയോഗിച്ചാണ് ഇത്. 

"ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ന്യായമായ ടിക്കറ്റ് നിരക്ക് പിന്തുടരണം എന്ന് എല്ലാ വിമാന കമ്പനികൾക്കും ഔദ്യോഗികമായി കർശനമായ നിർദേശം നൽകി. ഈ പ്രതിസന്ധി തീരുന്നത് വരെ ഈ നീരക്ക് തുടരണം. നിലവിലെ സാഹചര്യം ദുരുപയോഗം ചെയ്ത് വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം," കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. 

Also Read:ഇൻഡിഗോ പ്രതിസന്ധി: ആയിരത്തിലധികം സർവീസുകൾ റദ്ദാക്കി; കുതിച്ചുയർന്ന് വിമാന നിരക്ക്, മാപ്പ് ചോദിച്ച് സിഇഒ

1500 കിലോമീറ്റർ വരെ 15000 രൂപ, 1500 കിമീന് മുകളിൽ 18000 രൂപ എന്ന നിലയിലാണ് വ്യോമയാന മന്ത്രാലയം വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കുന്നത് സർക്കാർ അല്ല. എന്നാൽ ഈ മേഖലയിൽ പ്രതിസന്ധി ഉടലെടുത്താൽ ഇടപെടാനും നടപടിയെടുക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. ഉദാഹരണത്തിന്, കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് പരിധി നിശ്ചയിച്ചിരുന്നു. 

Also Read:ഇൻഡിഗോ പ്രതിസന്ധി പരിഹരിക്കാൻ രണ്ട് മാസം വേണമെന്ന് കമ്പനി, ഇന്നലെ മുടങ്ങിയത് 250ലേറെ സർവ്വീസുകൾ

തത്സമയ ഡാറ്റയിലൂടെയും വിമാനക്കമ്പനികളുമായും ഓൺലൈൻ യാത്രാ പ്ലാറ്റ്‌ഫോമുകളുമായുമുള്ള സജീവമായ ഏകോപനത്തിലൂടെയും നിരക്കുകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് തുടരും. നിർദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങളിൽ ഏതെങ്കിലും തരത്തിൽ വ്യതിചലനം ഉണ്ടായാൽ  പൊതു താൽപ്പര്യം കണക്കിലെടുത്ത് ഉടനടി ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. 

റിഫണ്ട് നൽകി തീർക്കാൻ സമയപരിധി

പെൻഡിങ് ആയി കിടക്കുന്ന യാത്രക്കാരുടെ റീഫണ്ടുകൾ ഉടൻ നൽകാൻ വ്യോമയാന മന്ത്രാലയം ഇൻഡിഗോയോട് നിർദേശിച്ചു. റദ്ദാക്കുകയോ തടസങ്ങൾ നേരിടുകയോ ചെയ്ത ഓരോ വിമാന സർവീസിനുമുള്ള റീഫണ്ടുകൾ 2025 ഡിസംബർ 7 ഞായറാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് പൂർത്തിയാക്കാൻ മന്ത്രാലയം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിനൊപ്പമാണ് ഈ നടപടിയും വന്നത്.

Also Read:ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ

പ്രതിസന്ധിയെ തുടർന്ന് യാത്ര തടസപ്പെട്ടവരുടെ റീഷെഡ്യൂളിങ്ങിന് ഫീ ഈടാക്കരുത് എന്നും വ്യോമയാന മന്ത്രാലയം നൽകി. റിഫണ്ട് നൽകാതിരിക്കുകയോ വൈകുകയോ ചെയ്താൽ ശക്തമായ നടപടി വിമാന കമ്പനി നേരിടേണ്ടി വരും. ഇൻഡിഗോയിലെ പ്രതിസന്ധിയിൽ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഈ പ്രതിസന്ധിക്ക് കാരണക്കാരയവർ അതിനുള്ള വില നൽകേണ്ടി വരും എന്നും കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നൽകി. 

റിഫണ്ട് സെൽ

റിഫണ്ടിനായി പ്രത്യേക സംവിധാനം എർപ്പെടുത്താനും ഇൻഗിഡോയോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് റീഫണ്ട് നൽകുകയോ അതല്ലെങ്കിൽ യാത്ര പുനക്രമീകരിക്കുന്നതിനുള്ള നടപടികളോ എടുക്കണം. യാത്രക്കാർക്ക് ഇതിനായി തുടരെ എയർലൈൻസിനെ സമീപിക്കേണ്ട അവസ്ഥ ഉണ്ടാവരുത്. സാഹചര്യം സാധരണനിലയിലാവുന്നത് വരെ ഓട്ടോമാറ്റിക് റിഫണ്ട് മെക്കാനിസും തുടരും. 

Read More:ഇൻഡിഗോയിൽ പ്രതിസന്ധി; ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ തിരിച്ചടിയായത് എങ്ങനെ?

Indigo Airlines Indigo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: