/indian-express-malayalam/media/media_files/uploads/2023/06/IndiGo-.jpg)
500 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ മെഗാ എയര്‍ക്രാഫ്റ്റ് ഓര്‍ഡര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ. എയര്‍ബസില്‍ നിന്ന് 500 എ320 വിമാനങ്ങള്‍ വാങ്ങുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്. ഒറ്റത്തവണയായി ഒരു എയര്‍ലൈന്‍ നല്‍കിയ എക്കാലത്തെയും വലിയ ഓര്‍ഡറാണിത്. 470 എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ക്കുള്ള എയര്‍ ഇന്ത്യയുടെ ഫെബ്രുവരി ഓര്‍ഡറിനെ മറികടക്കുന്നതാണ് ഇന്‍ഡിഗോയുടെ ഓര്‍ഡര്‍.
പാരീസ് എയര്‍ ഷോയില്‍ തിങ്കളാഴ്ചയാണ് വിമാനം വാങ്ങാനുള്ള കരാറില്‍ ഇന്‍ഡിഗോ ഒപ്പിട്ടത്. 'ഈ നീക്കം 2030 നും 2035 നും ഇടയില്‍ ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ സ്ഥിരമായ ഡെലിവറികള്‍ നല്‍കും.ഈ ഓര്‍ഡറിനായുള്ള എഞ്ചിന്‍ തിരഞ്ഞെടുക്കല്‍ യഥാസമയം പൂര്‍ത്തിയാകും, അതിനാല്‍ എ320, എ321 വിമാനങ്ങളുടെ കൃത്യമായ മിശ്രിതമായിരിക്കും ഇത്,'' ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍ഡിഗോ ഓര്‍ഡര്‍ മൂല്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലിസ്റ്റ് വില പ്രകാരം ഇത് 50 ബില്യണ്‍ ഡോളറിലധികം വരുമെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ കണക്കാക്കുന്നു.
ഇന്‍ഡിഗോ നിലവില്‍ 300-ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു, കൂടാതെ 480 വിമാനങ്ങളുടെ മുന്‍ ഓര്‍ഡറുകള്‍ 2030-ഓടെ ഡെലിവര്‍ ചെയ്യാനുണ്ട്. 500 വിമാനങ്ങളുടെ ഈ അധിക ഓര്‍ഡറിനൊപ്പം, അടുത്ത 12 വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം പാനുകള്‍ ഡെലിവറി നടത്തുമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നു. ഇന്‍ഡിഗോ ഓര്‍ഡര്‍ ബുക്കില്‍ എ320നിയോ, എ321നിയോ, എ321എക്‌സ്എല്‍ആര്‍ വിമാനങ്ങളും ഉള്‍പ്പെടുന്നു.
''ഇന്‍ഡിഗോയുടെ നിലവിലെ നിരയില്‍ ഏകദേശം 1,000 വിമാനങ്ങളും ഇനിയും ഉപേക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഇന്‍ഡിഗോ അതിന്റെ സമാനതകളില്ലാത്ത നെറ്റ്വര്‍ക്ക് വികസിപ്പിക്കാനും സാന്ദ്രത വര്‍ദ്ധിപ്പിക്കാനും മികച്ച സ്ഥാനത്താണ് എന്ന് മാത്രമല്ല, പ്രധാനമായി, ഈ ദൗത്യം (ഇന്ത്യയെ ഒരു ആഗോള വ്യോമയാന ഹബ്ബാക്കി വികസിപ്പിക്കുക) പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതില്‍ ഇന്‍ഡിഗോ അതിന്റെ പങ്ക് നിര്‍വഹിക്കും.'' ഇന്‍ഡിഗോ പറഞ്ഞു. 300ലധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 1,800-ലധികം പ്രതിദിന സര്‍വീസുകള്‍ നടത്തുന്നു, 78 ആഭ്യന്തര സര്‍വീകളുമായും ഏതാനും വിദേശ ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.