/indian-express-malayalam/media/media_files/uploads/2018/03/indigo-530289-indigo.jpg)
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ വൈകിയത് യാത്രക്കാരെ വെട്ടിലാക്കി. സെർവര്‍ തകരാറിനെ തുടര്‍ന്നാണ് സർവീസുകള്‍ വൈകിയത്. ഇതോടെ നിരവധി യാത്രാക്കാരാണ് രാജ്യത്തിന്റെ വിവിധ എയര്‍പോര്‍ട്ടുകളിലായി കുടുങ്ങി കിടക്കുന്നത്.
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലെ സെര്‍വര്‍ തകരാര്‍ മൂലം വിമാന സർവീസുകള്‍ വൈകുമെന്നും ഉടനെ തന്നെ പരിഹരിക്കുമെന്നും ഇന്‍ഡിഗോ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നതായും യാത്രക്കാര്‍ സഹകരിക്കണമെന്നും ഇന്‍ഡിഗോ പറഞ്ഞു. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ബുക്കിങ്ങും അവതാളത്തിലായി. ഇതോടെ കൗണ്ടറുകളില്‍ നീണ്ട ക്യൂവാണ്.
#6ETravelAdvisory : Our systems are down across the network. We are expecting the counters to be crowded more than usual. Please bear with us as we try to solve the issue asap. For assistance, contact us on Twitter/Facebook or chat with us at https://t.co/MLOVgXpFO0
— IndiGo (@IndiGo6E) November 4, 2019
നേരത്തെ മുംബൈ വിമാനത്താവളത്തിലും ഇന്‍ഡിഗോ യാത്രക്കാര്‍ സമാന സാഹചര്യം നേരിട്ടിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.